ഇടുക്കി കമ്പകക്കാനത്തെ കൂട്ടക്കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Published : Aug 08, 2018, 12:27 AM IST
ഇടുക്കി കമ്പകക്കാനത്തെ കൂട്ടക്കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Synopsis

ഇടുക്കി: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന കേസിലെ മുഖ്യപ്രതി അനീഷിനെ പൊലീസ് പിടികൂടി. എറണാകുളം നേര്യമം​ഗലത്തുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ നിന്നുമാണ്  ഇയാളെ പൊലീസ് പിടികൂടിയത്. 

ഇടുക്കി: കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന കേസിലെ മുഖ്യപ്രതി അനീഷിനെ പൊലീസ് പിടികൂടി. എറണാകുളം നേര്യമം​ഗലത്തുള്ള ഒരു ഒഴിഞ്ഞ വീട്ടിൽ നിന്നുമാണ്  ഇയാളെ പൊലീസ് പിടികൂടിയത്. മന്ത്രവാദിയായ  കമ്പക്കാനം സ്വദേശി കൃഷ്ണനേയും കുടുംബത്തേയും കൃഷ്ണന്റെ സഹായികളായ അനീഷും ലിബീഷും ചേർന്നാണ് ആക്രമിച്ചു കൊലപ്പെടുത്തിയത്.

കൃഷ്ണനെ കൊലപ്പെടുത്തിയാൽ അയാളുടെ ആഭിചാരശക്തികൾ തങ്ങൾക്ക് ലഭിക്കും എന്ന് വിശ്വസിച്ചു കൊണ്ടായിരുന്നു. ഇവർ ഇൗ കൃത്യം ചെയ്തത്.  കൊലപാതകവിവരം പുറത്തു വന്ന് നാലാം ദിവസം തന്നെ കേസിലെ പ്രതിയായ ലിബീഷിനെ പൊലീസ് പിടികൂടിയിരുന്നു. കൊലപാതകശേഷം ഒളിവിൽ പോയതിനാൽ അനീഷിനായി സംസ്ഥാനവ്യാപകമായി പൊലീസ് വല വിരിച്ചിരുന്നു. ഒടുവിലാണ് വ്യാഴാഴ്ച്ച രാത്രിയോടെ ഇയാൾ പിടിയിലാവുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടക്കടയിലെത്തിയ ഒരു സംഘം പണം ആവശ്യപ്പെട്ടു, കൊടുക്കാഞ്ഞതോടെ മട്ടുമാറി, കടയുടമയ്ക്ക് നേരെ അതിക്രമം
കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ, വേനൽമഴയ്ക്ക് സാധ്യത എവിടെയൊക്കെ? വയനാട്,ഇടുക്കി ഒഴികെയുളള ജില്ലകളിൽ അത്യുഷ്ണം തുടരും