
പമ്പ: അയ്യപ്പഭക്തര്‍ ദര്‍ശനത്തനായി പ്രാര്‍ഥനാപൂര്‍വ്വം കാത്തിരിക്കുന്ന മകരവിളക്ക് നാളെ. സന്നിധാനത്തും ദർശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകൾ പുരോഗമിക്കുന്നു.
മകരവിളക്ക് ക്രമീകരണങ്ങളിൽ ഹൈക്കോടതി മേൽനോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകൾ നടത്തും. ദേവസ്വം ബോർഡും ഇന്ന് അവലോകന യോഗം ചേരും. തിരുവാഭരണ ഘോഷയാത്രയും പുരോഗമിക്കുകയാണ്. നാളെ വൈകിട്ടാണ് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരുക.
മകരവിളക്ക് കാണാൻ സന്നിധാനത്ത് മൂന്ന് ലക്ഷം തീർത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോർഡിന്‍റെ കണക്കുകൂട്ടൽ. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.
സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാൻ കയറാൻ ആരെയും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam