മലബാർ സിമന്‍റ്സ് അഴിമതി: വി എം രാധാകൃഷ്ണനും മകനുമടക്കം 11 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Published : Aug 01, 2016, 11:44 AM ISTUpdated : Oct 05, 2018, 01:44 AM IST
മലബാർ സിമന്‍റ്സ് അഴിമതി:  വി എം രാധാകൃഷ്ണനും മകനുമടക്കം 11 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Synopsis

മലബാർ സിമന്‍റ്സിലെ ചാക്ക് അഴിമതി കേസിൽ മുൻ എംഡി എസ് എസ് മോനിയും  വ്യവസായി വി എം രാധാകൃ്ഷണനും മകനുമടക്കം 11 പേർക്കെതിരെ വിജിൻസ് കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വിജിലൻസ് കോടതിയിലാണ്   കുറ്റപത്രം സമർപ്പിച്ചത്. ചാക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് 4.59 കോടി  രൂപയുടെ നഷ്ടം മലബാർ സിമന്‍റ്സിനുണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

 2011 ൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.  മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഋഷി  പാക്കേഴ്സ് ലിമിറ്റഡിൽ നിന്ന് അധിക വില നൽകി  ലാമിനേറ്റഡ് ചാക്ക് വാങ്ങിയെന്നാണ്  കേസ്. 2003 മുതൽ 2007 വരെയുള്ള കാലയളവിലാണ്  വി എം രാധാകൃഷണന്‍റെ മകൻ നിഥിൻ പാർട്നൻ ആയ പയനിയർ എന്‍റർപ്രൈസസ് എന്ന സ്ഥാപനത്തിന് ചാക്കൊന്നിന് 2.25 രൂപ തോതിൽ ഋഷി പാക്കേഴ്സ് കമ്മിഷൻ നൽകിയത്. മലബാർ സിമന്‍റ്സിലേക്കുള്ള ചാക്ക് ഓർഡറിന് ഇടനിലക്കാരായി പ്രവർത്തിച്ചതിന്‍റെ  കമ്മിഷനായിരുന്നു ഇത്. മലബാ‍ർ സിമന്‍റ്സ് മുൻ എം ഡി  എസ് എസ് മോനി, മുൻ ജി എം കെ മുരളീധരൻ നായർ, ഡപ്യൂട്ടി മാനേജർമരായ കെ ശ്രീ‌ധർ, ആർ രവി  തുടങ്ങിയവരും വി എം രാധാകൃഷന്‍റെ സുഹൃത്തിന്‍റെ മകൻ ചന്ദ്ര മൗലി ഋഷി പാക്കേഴ്സ് എ ഡി ഹർഷദ് ബി പട്ടേൽ  എന്നവരും കേസിൽ പ്രതികളാണ്. 2008 ൽ ഫ്ലൈ ആഷ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്നതിന് വി എം രാധാകൃഷ്ന്‍റെ ഓഫീസ് റെയ്ഡ് നടത്തിയപ്പോഴാണ് ചാക്ക് അഴിമതി കേസിന്‍റെ പ്രധാന രേഖകൾ വിജിലൻസിന് ലഭിച്ചത്. നേരത്തെ കുറ്റപത്രം സമർപ്പിച്ച നാലുകേസുകളിൽ മുൻ എം ഡി എസ് എസ് മോനിയും മൂന്നു കേസുകളിൽ വി എം രാധാകൃഷ്ണനും പ്രതിചേർക്കപ്പെട്ടുണ്ട്. നിലവിലെ എംഡി ഉൾപ്പെടെ ഏഴു പേർക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇവരെ മാറ്റേണ്ടതില്ലെന്ന് മലബാർ സിമന്‍റ്സ് സന്ദർശിച്ച വ്യവസായ മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി.

ഡി വൈ എസ് പി സുകുമാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 55 ഓളം രേഖകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കലൂരിലെ സീബ്രാ ലൈന്‍ നിയമലംഘനത്തിന്‍റെ ചിത്രം ഉപയോഗിച്ച് കച്ചേരിപ്പടിയിലും പിഴ നോട്ടീസ്, ട്രാഫിക് പൊലീസിനെതിരെ പരാതിയുമായി യുവാവ്
വടക്കാഞ്ചേരി വോട്ടുകോഴ; ജാഫർ ഒളിവിൽ, പ്രാഥമിക അന്വേഷണം ആരംഭിച്ച് വിജിലൻസ്