മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Published : Apr 12, 2017, 01:38 AM ISTUpdated : Oct 04, 2018, 04:58 PM IST
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

Synopsis

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ചസമയത്ത് പലകേന്ദ്രങ്ങളിലും ഭേദപ്പെട്ട പോളിംഗാണ് നടന്നത്. പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തു.

പോളിംഗിന്‍റ ആദ്യഘട്ടത്തില്‍ ലീഗിന്‍റ ശക്തി കേന്ദ്രങ്ങളായ മഞ്ചേരി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നല്ല പോളിംഗായിരുന്നു നടന്നത്. എന്നാല്‍ വേങ്ങരയില്‍ ആദ്യമണിക്കൂറുകളില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍  ആളുകള്‍ കുറവായിരുന്നു. ഇടതു ശക്തി കേന്ദ്രങ്ങളായ  പെരിന്തല്‍ മണ്ണയിലും മങ്കടയിലും  തുടക്കത്തില്‍ പോളിംഗ് ശതമാനം കുറവായിരുന്നു. പിന്നീട് 11 മണിയോടു കൂടിയാണ് ഇവിടത്തെ പോളിങ്ങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കാര്യമായി എത്തിത്തുടങ്ങിയത്. ഉച്ചയോടു കൂടി ഏഴു നിയമസഭ മണ്ഡലങ്ങലിലും പോളിംഗ് ശതമാനത്തില്‍ നല്ല വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഏറെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും 12 ഇടങ്ങളില്‍ പോളിംഗ്  യന്ത്രങ്ങള്‍ തകരാറ് സംഭവിച്ചു. രാവിലെ എട്ടു മണിക്കു മുന്‍പു തന്നെ 11 ഇടങ്ങളിലെയും തകരാറുകള്‍ പരിഹരിക്കാനായി.

മലപ്പുറം കാരാപ്പറമ്പിലെ   ഇരുപത്തിയഞ്ചാം നമ്പര്‍ ബുത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ അത്രയും വോട്ടു പതിഞ്ഞില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. സാങ്കേതി വിദഗ്ദര്‍ എത്തി  കൃത്യമായ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പിന്നീട് ഉറപ്പു വരുത്തി. കനത്ത ചൂടു കാരണം വോട്ടര്‍മാര്‍ പകല്‍ സമയം മാറിനില്‍ക്കുന്നതാണ് പല പോളിംഗ് ബത്തുകളിലും ആളുകള്‍ കുറയാനുള്ള കാരണമെന്നാണ് നിഗമനം. എസ് ഡി പി എ എ  വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ ഈ തെരഞ്ഞെടുപ്പില്‍ സജീവമല്ലാത്തതും മററൊരു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

500 യാത്രക്കാരുമായി ദുബൈയിലേക്ക് പോയ വിമാനം, ഒരു മണിക്കൂറോളം വട്ടമിട്ട് പറന്ന ശേഷം ലാൻഡിങ്, കാരണം സാങ്കേതിക തകരാ‍ർ
ആദ്യം കാസർകോടേയ്ക്കും പിന്നീട് മൈസൂരിലേക്കും പോയി, തിരിച്ചുവരുന്ന വഴി പിടിവീണു; മട്ടന്നൂരിൽ 10 പവനും പണവും മോഷ്ടിച്ചയാൾ പിടിയിൽ