മലപ്പുറത്ത് മതനിരപേക്ഷവോട്ടുകളില്‍ വര്‍ദ്ധനവുണ്ടായെന്ന് സിപിഎം

Published : Apr 30, 2017, 01:31 PM ISTUpdated : Oct 04, 2018, 08:07 PM IST
മലപ്പുറത്ത് മതനിരപേക്ഷവോട്ടുകളില്‍ വര്‍ദ്ധനവുണ്ടായെന്ന് സിപിഎം

Synopsis

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മതനിരപേക്ഷവോട്ടുകളില്‍ കാര്യമായ വര്‍ദ്ധനയുണ്ടായതായി സിപിഎം വിലയിരുത്തല്‍.
കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ ഇടത് പക്ഷത്തിന്  ഒരു ലക്ഷത്തിലധികം വോട്ടുകള്‍ അധികം കിട്ടിയത് ഇതിനുള്ള തെളിവാണെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. മലപ്പുറത്ത്  നടന്ന മേഖലാ പ്രവര്‍ത്തക യോഗത്തിലാണ് സംസ്ഥാനകമ്മിറ്റിയുടെ വിലയിരുത്തലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇടതുപക്ഷം മുന്നോട്ടു വെച്ച ആശയങ്ങള്‍ക്ക് മലപ്പുറത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വോട്ടിംങ്ങ് ശതമാനത്തിലും വര്‍ദ്ധനവുണ്ടായി
ലീഗ് പ്രതീക്ഷിച്ചതു പോലെയുള്ള മുസ്ലിം ഏകീകരണമൊന്നും മലപ്പുറത്തു നടന്നില്ല. സര്‍ക്കാരിന്റ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും  സഹകരിക്കണമെന്ന് സിപിഎം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
 
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ പാര്‍ട്ടി പ്രചാരണ ജാഥകള്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍്  അടുത്തമാസം 25 മുതല്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ  ഒന്നാം വാര്‍ഷിക ദിനമായ 25നു തന്നെ തിരുവനന്തപുരത്ത് ജില്ലാതല റാലിയും മററിടങ്ങളില്‍ അസംബ്ലിതല റാലികളും സംഘടിപ്പിക്കാനുള്ള തീരുമാനവുംമേഖലയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്