
മലപ്പുറം: മലപ്പുറം പ്രസ് ക്ലബില്‍ കയറി മാധ്യമ പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വാഴക്കാട് കല്ലിങ്ങത്തൊടി ഷിബു, നടുത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടുപേരില്‍ രണ്ട് പേരാണ് പൊലീസ് പിടിലായത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ പുലര്‍ച്ചയോടെ ബന്ധുവീടുകളില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.പ്രതികള്‍ക്കെതിരെ അന്യായമായി സംഘം ചേരല്‍,ബോധപൂര്‍വമുള്ള അക്രമം,പിടിച്ചുപറി എന്നിങ്ങനെ വിവിധ വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത്. എട്ട് പേര്‍ പ്രതികളായ കേസില്‍ ആറു പ്രതികള്‍ കൂടി ഇനിയും അറസ്റ്റിലാവാനുണ്ട്.ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവിലുള്ളവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം എസ്.പി. ദേബേഷ് കുമാര്‍ ബഹ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഇതിനിടെ അക്രമത്തെ അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam