'ഞങ്ങളാണ് ആ മലപ്പുറംകാര്‍, മന്ത്രിയോട് രണ്ട് ചോദ്യങ്ങള്‍'; ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് ആലപ്പാട്ടെ മലപ്പുറം ടീം

By Web TeamFirst Published Jan 14, 2019, 9:15 PM IST
Highlights

ആലപ്പാട് സമരം മലപ്പുറംകാരാണോ നയിക്കുന്നത് എന്നറിയാന്‍ മന്ത്രി ആലപ്പാട് വന്ന് ഒരു ദിവസമെങ്കിലും സമരം കാണാന്‍ തയാറാവണം. പറയുന്ന ഓരോ വാക്കും മന്ത്രി സൂക്ഷിക്കണം. നല്ല രീതിയിലാണ് ഇത് പറഞ്ഞെങ്കിലും അത് രണ്ട് കെെയും നീട്ടി സ്വീകരിക്കും

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരം മലപ്പുറത്തുള്ള ചിലരാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് പറഞ്ഞ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് ആലപ്പാട് സമരത്തെ പിന്തുണച്ചെത്തിയ മലപ്പുറം ടീം.

മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് ലെെവിലൂടെയാണ് ആലപ്പാട് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിലുള്ള ഏഴംഗ സംഘം രംഗത്ത് വന്നത്. മന്ത്രിക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് ലെെവ് വീഡിയോ ആരംഭിക്കുന്നത്. ആലപ്പാട് സമരത്തിന് പിന്തുണയുമായി മലപ്പുറംകാരും ഉണ്ടെന്ന് അറിയിച്ചതിനാണ് നന്ദി.

ആലപ്പാട് സമരം മലപ്പുറംകാരാണോ നയിക്കുന്നത് എന്നറിയാന്‍ മന്ത്രി ആലപ്പാട് വന്ന് ഒരു ദിവസമെങ്കിലും സമരം കാണാന്‍ തയാറാവണം. പറയുന്ന ഓരോ വാക്കും മന്ത്രി സൂക്ഷിക്കണം. നല്ല രീതിയിലാണ് ഇത് പറഞ്ഞെങ്കിലും അത് രണ്ട് കെെയും നീട്ടി സ്വീകരിക്കും. അല്ലാതെ അത് വിഷം ചീറ്റലാണെങ്കിലും ആ പല്ല് ഇങ്ങോട്ട് എടുക്കുമെന്നും അവര്‍ പറയുന്നു.

എന്തു കൊണ്ട് മലപ്പുറംകാരാണ് സമരം നടത്തിയതെന്ന് എന്തിനാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കണം. കൂടാതെ, മലപ്പുറംകാര്‍ക്ക് ഒരു സമരത്തിന് പിന്തുണ നല്‍കാനാവില്ലേ എന്ന ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്. ഇനി തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് വരുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. 16ന് നടക്കുന്ന മനുഷ്യ ചങ്ങലയിലേക്ക് മലപ്പുറംകാരെയും കേരളത്തില്‍ നിന്നുള്ള എല്ലാവരെയും ക്ഷണിച്ചു കൊണ്ടാണ് ലെെവ് വീഡിയോ അവസാനിക്കുന്നത്. 

 

click me!