പകര്‍ച്ചവ്യാധി ഭീഷണിയില്‍ മലപ്പുറം ജില്ല

Web Desk |  
Published : Jun 20, 2018, 01:08 AM ISTUpdated : Jun 29, 2018, 04:13 PM IST
പകര്‍ച്ചവ്യാധി ഭീഷണിയില്‍ മലപ്പുറം ജില്ല

Synopsis

എലിപ്പനി ബാധിച്ച 14 പേരിൽ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കാലവർഷം സൃഷ്ടിച്ച കെടുതികൾക്കിടെ പകർവ്യാധികളുടെ വ്യാപനം സൃഷ്ടിച്ച ഭീഷണിയിലാണ് മലപ്പുറം ജില്ല. മലയോരമേഖലകളില്‍ ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരുകയാണ്.

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ പത്ത് പേരാണ് വിവിധ തരത്തിലുള്ള പനി ബാധിച്ച് മരിച്ചത്. 146 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ മരിച്ചു. കരുളായി, പെരിന്തല്മണ്ണ, വാഴക്കാട് പ്രദേശങ്ങളിലായിരുന്നു മരണം.

എലിപ്പനി ബാധിച്ച 14 പേരിൽ മൂന്ന് പേര്‍ മരിച്ചു. 64 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മക്കരപ്പറമ്പ്, വളവന്നൂർ മേഖലകളിലാണ് കൂടുതല്‍ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനിമരണങ്ങൾ വർധിക്കുകയും മ‍ഞ്ഞപ്പിത്തം വ്യാപകമാക്കുകയും ചെയ്തതോടെ ജില്ലയിലെ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം കള്കടർ വിളിച്ചു കൂട്ടി. രോ​ഗബാധിത മേഖലകളിലെ കിണറുകളും മറ്റു ജലാശയങ്ങളും അടിയന്തരമായി സൂപ്പര്‍ ക്ലോറിനേഷന് വിധേയമാക്കാനാണ് യോ​ഗതീരുമാനം. 

ഡപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്ക്വാഡുകള്‍ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ജില്ലയിലെമ്പാടും ഇൗ സ്ക്വാഡുകൾ സന്ദര്‍ശനം നടത്തും. റബ്ബര്‍, കവുങ്ങിൻ തോട്ടങ്ങളില്‍ എലി നശീകരണത്തിന് നടപടി സ്വീകരിക്കും. ഇതരസംസ്ഥാനത്തൊഴിലാളികളുടെ താമസ സ്ഥലങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ