
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഇത് അഞ്ചാം തവണയാണ് ദിലീപ് ജമ്യഹർജിയുമായി കോടതിയെ സമീപിക്കുന്നത്. കേസിൽ അറുപതിലേറെ ദിവസം ജയിലിൽ കിടന്നിട്ടും പുതിയ തെളിവുകളൊന്നും അന്വേഷണസംഘം ഹാജരാക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിൽ ദിലീപ് വ്യക്തമാക്കുന്നത്.
എന്നാൽ നേരത്തെ ജാമ്യം തള്ളിയ സാഹചര്യത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നായിരുന്നു കേസ് പരിഗണിച്ച ദിവസം കോടതിയുടെ നിരീക്ഷണം. സർക്കാറിനോട് വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam