അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി; സഹായ ഹസ്തവുമായി സന്നദ്ധ സംഘടന

Web Desk |  
Published : Jul 19, 2018, 10:45 AM ISTUpdated : Oct 02, 2018, 04:24 AM IST
അമ്മയുടെ ചികിത്സയ്ക്ക് പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി; സഹായ ഹസ്തവുമായി സന്നദ്ധ സംഘടന

Synopsis

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത ഫലം കണ്ടു ആഷ്‍ലി​ക്കും കുടുംബത്തിനും സഹായമെത്തി ചികിത്സ ഏറ്റെടുത്ത് സന്നദ്ധ സംഘടന

തൊടുപുഴ: അമ്മയുടെ അപൂർവ്വ രോഗത്തിനും സ്വന്തം വൃക്ക രോഗ ചികിത്സക്കും വഴികാണാതെ ബുദ്ധിമുട്ടിയ നടി ആഷ്‍ലിയ്ക്ക് സഹായ ഹസ്തവുമായി സന്നദ്ധ സംഘടന. ഇരുവരുടെയും ചികിത്സ തിരുവന്തപുരം ആസ്ഥാനമായ സംഘടന ഏറ്റെടുത്തു. 

തൊടുപുഴ സ്വദേശികളായ ആഷ്‍ലിയും അമ്മയും ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന വിവരം ഞായറാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. ലക്ഷത്തിലൊരാൾക്ക് വരാവുന്ന മോട്ടോർ ന്യൂറോ ഡിസീസ് എന്ന രോഗമാണ് അമ്മ റോസമ്മയ്ക്ക്. തളർന്ന് വീണ അമ്മയെ പരിചരിക്കുന്നതിനിടെയാണ് വൃക്കകൾ തകരാറിലായ വിവരം ആഷ്‍ലി തിരിച്ചറിയുന്നത്. മാനസികമായും സാന്പത്തികമായും തകർന്ന കുടുംബത്തിന്‍റെ വാർത്ത അറിഞ്ഞ ശേഷം സഹായയുമായി നിരവധി പേർ എത്തിയിരുന്നു.

ഇതിനിടെയാണ് നാഷണൽ ചാരിറ്റി ഡവലപ്പ്മെന്‍റ് ബോർഡ് എന്ന സന്നദ്ധ സംഘടന ഇരുവരുടെയും ചികിത്സ ഏറ്റെടുത്തത്. കണ്ണൂർ പയ്യന്നൂരിലെ ആയൂർവ്വേദ ആശുപത്രിയിലാണ് ചികിത്സ. ആഷ്‍ലിയുടെ വൃക്കരോഗം  പൂർണ്ണമായ് സുഖപ്പെടുത്താൻ കഴിയുമെന്ന് ആശുപത്രി അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. അമ്മയുടെ രോഗത്തിന്‍റെ സ്ഥിതി വിലയിരുത്തിയ ശേഷം ചികിത്സ നിശ്ചയിക്കും.  ചികിത്സയിലൂടെ അസുഖം ഭേദമായാൽ അഭിനയ തൊഴിലിലേക്കും മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് ആഷ്‍ലി.

ആഷ്‍ലിയ്ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ബാങ്ക് വിവരങ്ങള്‍ ചുവടെ,;

Ashly m.chacko

Account details

State bank of India 

Acnt. No - 20357778021

Branch - Muvattupuzha aramana complex.

Branch code - 08652

IFSC - SBIN0008652.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ