നോട്ട് അസാധുവാക്കലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി മമത

By Web DeskFirst Published Nov 30, 2016, 1:53 AM IST
Highlights

ലക്നോ: നോട്ട് അസാധുവാക്കിയതിനെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതബാനർജി രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങി. ലക്നൗവിലായിരുന്നു ആദ്യപ്രതിഷേധയോഗം.. പ്രധാനമന്ത്രി പദം ലക്ഷ്യമിട്ടാണ് മമതയുടെ പുതിയ നീക്കം.

നരേന്ദ്ര മോദിയെ രാഷ്ട്രീയത്തിൽ നിന്നും പുറത്താക്കുമെന്ന പ്രതിജ്ഞയോടെയാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി സംസ്ഥാനതലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രക്ഷോഭം തുടങ്ങിയിരിക്കുന്നത്.മോദിക്കെതിരെ സമരമുഖം തുറന്ന് ദേശീയനേതൃത്വത്തിലേക്ക് വരുകയാണ് ലക്ഷ്യം. ലക്നൗവിൽ ഇന്നലെ നടന്ന റാലിയിൽ പാവപ്പെട്ടവരെ ദുരിതത്തിലാക്കുന്ന തീരുമാനം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചു.

നോട്ട് അസാധുവാക്കിയതിന് മുൻപ് ബിജെപി നേതാക്കൾ ഭൂമി വാങ്ങിക്കൂട്ടിയെന്നും അവർ‍ ആരോപിച്ചു. ബിഹാർ പഞ്ചാബ് ഒഡീഷ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിടിവങ്ങളിലും മമത പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. നേരത്ത ദില്ലിയിൽ അരവിന്ദ് കെജ്റിവാളിനൊപ്പം സമരം നടത്തിയ മമത ബന്ധവൈരികളായ സിപിഎമ്മുമായും കൈകോർത്തു.  

പ്രതിപക്ഷ സഖ്യമുണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദമാണ് മമത ലക്ഷ്യമിടുന്നത്. എന്നാൽ മമതയുടെ ഈ ഏകപക്ഷീയ നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ ഇടതുപക്ഷത്തും മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.

 

click me!