ജോർജിയയിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും

By Web DeskFirst Published Nov 29, 2016, 7:04 PM IST
Highlights

ടിബിലിസ്: ജോർജിയയിൽ രണ്ട് ദിവസം മുൻപ് മരിച്ച മലയാളി അടക്കമുള്ള മൂന്ന് ഇന്ത്യക്കാരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യന്‍ എംബസി നടപടി ഊർജിതമാക്കി. ഗ്യസ് ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ചോർന്നാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട സ്വദേശി സനീഷ് കുമാറും ഹരിയാന സ്വദേശിയായ ഷേർ സിങും പഞ്ചാബ് സ്വദേശിയായ ജീവൻ സിങുമാണ് അപകടത്തിൽ മരിച്ചത്.

ഒരു വർഷം മുൻപാണ് പത്തനംതിട്ട കുന്നന്താനം സ്വദേശിയായ സനീഷ് ജോർജിയയിലെത്തിയത്. നാട്ടിൽ അച്ഛനും അമ്മയും സഹോദരനുമുണ്ട്. മരണ വിവരം ഇതുവരെ ബന്ധുക്കൾ അമ്മയെ അറിയിച്ചിട്ടില്ല.

ജോർജിയയിൽ ഇന്ത്യൻ എംബസി ഇല്ലാത്തതിനാൽ, അർമേനിയയിലെ എംബസി മുഖേനയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും വിഷയത്തിലിടപ്പെട്ടിട്ടുണ്ട്.

 

click me!