സ്വന്തം ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു; ബലാത്സംഗ കേസ് പ്രതി കുറ്റവിമുക്തനായി

Web Desk |  
Published : May 27, 2018, 03:21 PM ISTUpdated : Jun 29, 2018, 04:14 PM IST
സ്വന്തം ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു; ബലാത്സംഗ കേസ് പ്രതി കുറ്റവിമുക്തനായി

Synopsis

കോടതിമുറിയില്‍ പ്രതി ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു ബലാത്സംഗ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

വാഷിങ്ടണ്‍: ബലാത്സംഗകുറ്റത്തിന് അറസ്റ്റ് ചെയ്ത വ്യക്തി തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിമുറിയില്‍ വച്ച് സ്വന്തം ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു. ഒടുവില്‍ കുറ്റാരോപിതനെ കോടതി കുറ്റവിമുക്തനാക്കി. വാഷിങ്ടണ്ണിലെ ന്യഹാനിലെ കോടതിയിലാണ് സംഭവം നടന്നത്. വാഷിങ്ടണ്‍ പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താനല്ല ബലാത്സംഗം ചെയ്തതെന്ന് തെളിയിക്കാനാണ് കുറ്റാരോപിതന് ഈ വഴി സ്വീകരിക്കേണ്ടി വന്നതെന്ന് അയാളുടെ അഭിഭാഷകന്‍ പറയുന്നു. ഒരു പത്രത്തില്‍വന്ന വാര്‍ത്തയില്‍ ഉണ്ടായിരുന്ന ചിത്രത്തില്‍ നിന്നാണ് യുവതി കുറ്റാരോപിതനായ ഡെസ്മണ്ട് ജെയിംസിനെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചു.

 തന്നെ ബലാത്സംഗം ചെയ്തയാളുടെ ലൈംഗികാവയവത്തെക്കുറിച്ച് യുവതി പൊലീസിന് വിവരണം നല്‍കിയിരുന്നു.  കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന്  തെളിയിക്കാന്‍ ചിത്രങ്ങള്‍ ഇയാളുടെ ലൈംഗികാവയവത്തിന്‍റെ നല്‍കിയെങ്കിലും ചില ചിത്രങ്ങള്‍ സംശയത്തിനിടയാക്കി. ഒടുവില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ യുവാവ് കോടതിമുറയില്‍ വച്ച് വസ്ത്രമഴിച്ച് ലൈംഗിക അവയവം ജഡ്ജിയെ കാണിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളടക്കം പോയി', പിന്നിൽ വൻ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമെന്ന് ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ്, പുതുവത്സരാഘോഷം