മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്‌ഛനും സിദ്ധനും അറസ്റ്റില്‍

Web Desk |  
Published : Nov 05, 2016, 05:40 AM ISTUpdated : Oct 05, 2018, 02:16 AM IST
മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്‌ഛനും സിദ്ധനും അറസ്റ്റില്‍

Synopsis

മുക്കം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത് ഇവരെ കോടതിയില്‍ ഹാജരാക്കി മുക്കം ഇ എം എസ് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ അബൂബക്കര്‍, ഭാര്യയെ അനുവദിക്കാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഓമശേരിയിലെ ഒരു സിദ്ധന്റെ നിര്‍ദ്ദേശപ്രകാരം അഞ്ചു ബാങ്കുവിളി കഴിഞ്ഞ് മുലപ്പാല്‍ കൊടുത്താല്‍ മതിയെന്ന നിലപാടിലായിരുന്നു അബൂബക്കര്‍. കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത അബൂബക്കറിന്റെ അറസ്റ്റ് പൊലീസ് ഇന്നു രാവിലെയാണ് രേഖപ്പെടുത്തിയത്. നേരത്തെ കേസെടുക്കാന്‍ കളക്‌ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും പരാതിക്കാര്‍ ഇല്ലെന്ന കാരണത്താല്‍ പൊലീസ് അതിന് തയ്യാറായിരുന്നില്ല. അതിനിടെയാണ് ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസെടുക്കണമെന്ന നിര്‍ദ്ദേശിച്ചത്. ഇതേത്തുടര്‍ന്നാണ് കേസെടുക്കുകയും കുഞ്ഞിന്റെ പിതാവിനെയും സിദ്ധനെതിരെയും കേസെടുത്തത്. ഈ സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുകയാണ്. സിദ്ധന്‍ ഹൈദ്രോസ് തങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐയും ഐ എസ് എം മുജാഹിദ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം മുലപ്പാല്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിന് നിര്‍ജ്ജലീകരണം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടര്‍മാര്‍ അറിയിച്ചത്.

മുക്കം പൊലീസാണ് പിതാവിനെതിരെ കേസെടുത്തത്. അന്ധവിശ്വാസത്തിന്റെ പേരിലാണ് മുക്കം ഓമശേരി സ്വദേശിയായ അബുബക്കര്‍ സ്വന്തം കുഞ്ഞിന് ജനിച്ചയുടന്‍ നല്‍കേണ്ട മുലപ്പാല്‍ നല്‍കാന്‍ സമ്മതിക്കാതിരുന്നത്. ഇതേത്തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കടുപ്പിച്ച് മുഖ്യമന്ത്രി, ആരോഗ്യ സംവിധാനത്തിൽ വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട, കർശന നടപടി ഉറപ്പ്; 'ജനങ്ങൾക്കാണ് മുൻഗണന'
നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം