
വടക്കഞ്ചേരി പീഡന വെളിപ്പെടുത്തലിനും വിവാദങ്ങള്‍ക്കുമിടയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ 9 മാസനത്തിനിടെ ആയിരത്തിലധികം ബലാത്സംക്കേസുകളാണ് സംസ്ഥാനത്ത് റജിസ്റ്റര് ചെയ്തത്. .കൃത്യമായി പറഞ്ഞാല്‍ 1163.
ഏറ്റവും കൂടുതല് അതിക്രമങ്ങള്‍ നടന്നത് തലസ്ഥാനത്താണ്. നഗരത്തിനേക്കാള്‍ ഗ്രാമങ്ങള്‍ അതിക്രമങ്ങള്‍ കൂടുതലാണ്. നഗരപരിധിയില്‍ 54 പേര്‍ ഇരയായപ്പോള്‍,ഗ്രാമങ്ങളില്‍ 89 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐടി നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല.
എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തത് 130 കേസുകള്‍. മലബാറില്‍ ഏറ്റവും അധികം പീഡനങ്ങള്‍ നടന്നത് മലപ്പുറത്ത്, 123 കേസുകള്‍. സാംസ്കാരിക ജില്ലയായ തൃശ്ശൂരില്‍ 99 പേര്‍ പീഡനത്തിന് ഇരയായി. കൊല്ലത്ത് 96 ആണ് ഇത്. പാലക്കാട് 92 കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. കണക്കുകളില്‍ പേരിനെങ്കിലും കുറവ്. കണ്ണൂരില്‍ 48 കേസുകള്‍.
ലൈംഗീക അതിക്രമങ്ങള്‍ക്ക് പുറമേ ഗാര്‍ഹിക പീഡനക്കേസുകളും, കയ്യേറ്റശ്രമവും,നവമാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തല്‍ കേസുകളും ഇതുപോലെ തന്നെ നാള്‍ക്കുനാള്‍ ഏറിവരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam