ട്രെയിനില്‍ യാത്രക്കാരിയെ നോക്കി പരസ്യമായി സ്വയംഭോഗം; യുവാവ് പിടിയില്‍

Published : Oct 23, 2017, 09:42 PM ISTUpdated : Oct 04, 2018, 11:57 PM IST
ട്രെയിനില്‍ യാത്രക്കാരിയെ നോക്കി പരസ്യമായി സ്വയംഭോഗം; യുവാവ് പിടിയില്‍

Synopsis

മുംബൈ: മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്രക്കാരിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവ് പിടിയില്‍. അതിക്രമം കാണിച്ച യുവാവിന്റെ ദൃശ്യം പകര്‍ത്തി ഇരുപത്തിമൂന്നുകാരി പൊലീസിന് നല്‍കിയതോടെയാണ് പ്രതി പിടിയിലായിത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. നാലാസൊപാരയില്‍ നിന്നും ഛത്രപതി ശിവജി ടെര്‍മിനസിലേക്ക് കുടുംബത്തോടൊപ്പം യുവതി യാത്ര ചെയ്യുകയായിരുന്നു. ആളൊഴിഞ്ഞ കംപാര്‍ട്ട് മെന്റില്‍ ഉണ്ടായിരുന്ന യുവാവ് ഇരുപത്തിമൂന്നുകാരിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്തു. 

ഈ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ യുവതി റെയില്‍വെ പൊലീസിന് കൈമാറി. ഈ വീഡിയോയും വിവിധ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് ഇന്ന് പ്രതിയെ പിടികൂടി. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ബോദെബാ പട്ടേല്‍ എന്നയാളാണ് അറസ്റ്റിലായത്. വീടില്ലാത്ത ഇയാല്‍ തെരുവിലാണ് ജീവിക്കുന്നത്. ലൈംഗിക അതിക്രമത്തിന് ഐപിസി 354, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

മുംബൈ ലോക്കല്‍ ട്രെയിനനകത്ത് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ നിരന്തരം നടക്കുകയാണ്. കഴിഞ്ഞ ദിവസം സ്ത്രീകളുടെ കംപാട്‌മെന്റികയറി ഉപദ്രവിച്ചയാളില്‍നിന്നും രക്ഷനേടാനായി പുറത്തേക്ക് എടുത്തുചാടിയ 14കാരിയുടെ കാലൊടിഞ്ഞു. ജൂലൈമാസം ചര്‍ച്ച് ഗേറ്റ് സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന ഇരുപതികാരിയെ ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. 

ദിവസം ലക്ഷങ്ങള്‍ യാത്രചെയ്യുന്ന മുംബൈ ലോക്കല്‍ തീവണ്ടികളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നറിഞ്ഞിട്ടും മതിയായ സുരക്ഷ റെയില്‍വെ പൊലീസ് ഒരുക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ആറുമണിക്ക് ശേഷം ലേഡീസ് കോച്ചുകളില്‍ പൊലീസ് ഉണ്ടാവാറുണ്ട്. എന്നാല്‍ പട്ടാപ്പകല്‍പോലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ മതിയായ മുന്‍കരുതല്‍ റെയില്‍വെ പൊലീസ് സ്വീകരിക്കേണ്ടിയിരിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി; രോഗബാധ സ്ഥിരീകരിച്ചത് 12 സ്ഥലങ്ങളിൽ, പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു