ബെംഗളൂരു രാജാജിനഗറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരിയായ യോഗേശ്വരി (27) മരിച്ചു. ഉച്ചഭക്ഷണത്തിനായി സുഹൃത്തിനൊപ്പം പോകുമ്പോഴായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്.

ബെംഗളൂരൂ: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു. ബെംഗളൂരു കെംപഗൗഡ ലേഔട്ടിൽ താമസിക്കുന്ന യോഗേശ്വരി (27) ആണ് മരിച്ചത്. വെസ്റ്റ് ബെംഗളൂരു രാജാജിനഗറിൽ ഡോ.രാജ്‌കുമാർ റോഡിലായിരുന്നു അപകടം. ബാങ്കിൽ നിന്ന് സുഹൃത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കാനായി പോയതായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമിതവേഗത്തിൽ ബൈക്ക് വരുന്നത് കണ്ട് സുഹൃത്ത് റോഡരികിൽ നിന്നെങ്കിലും യോഗേശ്വരി വേഗത്തിൽ റോഡിൻ്റെ മറുവശത്തേക്ക് പോയി. ബൈക്ക് ഇടിച്ച് ദൂരേക്ക് തെറിച്ചുവീണ യോഗേശ്വരിക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്, ബൈക്ക് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റു.

ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് അപകടം നടന്നത്. യോഗേശ്വരിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും.

Scroll to load tweet…