പതിമൂന്നുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Web Desk |  
Published : Aug 18, 2017, 11:40 PM ISTUpdated : Oct 04, 2018, 07:48 PM IST
പതിമൂന്നുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട കള്ളിമൂട് ആദിവാസി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളറട സ്വദേശി ജനേഷനാണ് പോലീസിന്റെ പിടിയിലായത്. നാലു മാസം മുന്‍പാണ് കേസിനാസ്‌പദമായ സംഭവം. ഇയാള്‍ ആരുമില്ലാത്ത സമയങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടി ഈ വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാല്‍ പ്രതിയില്‍നിന്ന് ഇത്തരത്തില്‍ ശാരീരികമായി ഉപദ്രവവും പീഢനവും തുടര്‍ന്നതോടെ പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരാണ് പൂജപ്പുരയിലെ നിര്‍ഭയകേന്ദ്രത്തില്‍ വിവരം അറിയിച്ചത്. നിര്‍ഭയ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വെള്ളറട പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി; ഇന്ത്യക്കാരോടുള്ള കരുതലിന് യുഎഇ പ്രസിഡന്‍റിനെ നന്ദി അറിയിച്ചു
ആഞ്ഞടിച്ച് അമേരിക്ക, മാരക ബി 2 ബോംബർ പ്രയോഗിച്ചു, ഇറാന്‍റെ മിസൈൽ ശേഖരം തകർത്തെന്ന് അവകാശവാദം; 9 സൈനിക കപ്പലുകൾ തകർത്തെന്ന് ട്രംപ്