കമ്മല്‍ മോഷ്ടിക്കാന്‍ പട്ടാപ്പകല്‍ നടുറോഡില്‍  47കാരിയുടെ ചെവി മുറിച്ചു

Published : Feb 16, 2018, 11:30 AM ISTUpdated : Oct 05, 2018, 03:26 AM IST
കമ്മല്‍ മോഷ്ടിക്കാന്‍ പട്ടാപ്പകല്‍ നടുറോഡില്‍  47കാരിയുടെ ചെവി മുറിച്ചു

Synopsis

ദില്ലി:  നഗരത്തിലെ തിരക്കേറിയ റോഡില്‍ വെച്ച് 47കാരിയായ സ്ത്രീയുടെ കമ്മല്‍ കവരുന്നതിനിടെ ചെവി മുറിഞ്ഞു. ഇതൊക്കെ  കണ്ടിട്ടും നിരത്തിലുണ്ടായിരുന്നവരാരും ഇവരുടെ രക്ഷക്കെത്തിയില്ല. പകരം ചെവി മുറിഞ്ഞിട്ടുണ്ടെന്നും ആശുത്രിയില്‍ പോവണമെന്നും നിര്‍ദ്ദേശിക്കുക മാത്രമാണ്  ചെയ്തത്. പിന്നീട് ആശുത്രിയിലേക്ക് ഒറ്റക്ക് തന്നെ പോയ വന്ദന ശിവയുടെ ചെവി നേരെയാക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി വേണ്ടി വന്നു. 

ഉത്തംനഗര്‍ മെട്രോ സ്‌റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.  ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക്  മടങ്ങുകയായിരുന്നു വന്ദന ശിവ . അപ്പോഴാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച് പറിച്ചതിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. 

കടുത്ത വേദനയില്‍ മിണ്ടാനോ കരയാനോ പോലും പറ്റിയില്ല. അഞ്ചു മിനിട്ടോളം വന്ദന സംഭവം ഉണ്ടായ സ്ഥലത്ത് തന്നെ ഇരുന്നുപോയി. കാഴ്ച്ചയില്‍ 20 വയസ്സ് തോന്നിക്കുന്ന  അക്രമിയെ പിടിക്കാനോ ഇവരെ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായില്ല. സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതിയുടെ ഏകദേശ രൂപം കിട്ടിയിട്ടുണ്ടെന്നും  ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും ദ്വാരക ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ