
ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ മ യൗ കണ്ടവരൊന്നും മരണവും അനന്തരം നടക്കുന്ന ചടങ്ങുകളും ഒന്നും അത്രവേഗം മറക്കില്ല. തന്‍റെ അച്ഛന് ഏറ്റവും നല്ല രീതിയില്‍ ഗംഭീര അന്ത്യയാത്ര നല്‍കാന്‍ ഒരുങ്ങുന്ന ഈശിയെയും അത്രവേഗം മറക്കാനാകില്ല. എന്നാല്‍ ഇവിടെ തന്‍റെ പിതാവിന് ഏറ്റവും ആദരവുള്ള സംസ്കാരം ഒരുക്കുകയാണ് ഒരു മകന്‍. സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ഇനിയുള്ളത്.
തന്‍റെ പിതാവിനെ ശവമടക്കാന്‍ ശവപ്പെട്ടിക്ക് പകരം പുതുതായി വാങ്ങിയ ബിഎംഡബ്ല്യു കാറാണ് മകന്‍ കണ്ടെത്തിയത്. നൈജീരയയിലെ അനമ്പ്ര സ്വദേശീയായ അസൂബിക് ആണ് അച്ഛനെ ബിഎംഡബ്ല്യൂവില്‍ യാത്രയാക്കിയത്. കാറിന് 50 ലക്ഷം ഇന്ത്യന്‍ രൂപയോളം വിലവരുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണിപ്പോള്‍. ചാരനിറത്തിലുള്ള ബിഎംഡബ്ല്യൂ കുഴിയിലേക്ക് വയ്ക്കുന്നതിന്‍റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
എന്നാല്‍ മകന്‍റെ പിതൃ സ്നേഹത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. മകന്‍റെ സ്നേഹത്തിന് മുമ്പില്‍ തലകുനിക്കുന്നുവെന്ന് ചിലര്‍ പറയുമ്പോള്‍. അല്‍പ്പത്തരമാണെന്ന് മറ്റു ചിലര്‍ പറയുന്നു. നൈജീരിയന്‍ ഗ്രാമങ്ങളില്‍ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ നിരവധി ജീവനകള്‍ ഉണ്ടെന്നും അവര്‍ക്ക് ഇത്തിരി ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കഴിയുമെങ്കില്‍ അതായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നുമാണ് ചിലര്‍ പ്രതികകരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam