ജ​യ​ല​ളി​ത​യു​ടെ മ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​യാ​ള്‍ അറസ്റ്റില്‍

Published : Apr 08, 2017, 03:43 PM ISTUpdated : Oct 05, 2018, 03:53 AM IST
ജ​യ​ല​ളി​ത​യു​ടെ മ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​യാ​ള്‍ അറസ്റ്റില്‍

Synopsis

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​യ​ല​ളി​ത​യു​ടെ മ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ജെ.​കൃ​ഷ്ണ​മൂ​ർ​ത്തി​യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ട്രി​ച്ചി ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

കൃ​ഷ്ണ​മൂ​ർ​ത്തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ മാ​ർ​ച്ച് 27ന് ​കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി മാ​റി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ജ​യ​ല​ളി​ത​യു​ടെ​യും തെ​ലു​ങ്ക് സി​നി​മ താ​രം ശോ​ഭ​ൻ ബാ​ബു​വി​ന്‍റെ​യും മ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണ് കൃ​ഷ്ണ​മൂ​ർ​ത്തി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

ഇ​തി​നാ​യി ചി​ല തെ​ളി​വു​ക​ളും ഇ​യാ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​വു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കൃ​ഷ്ണ​മൂ​ർ​ത്തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാം തീരുമാനിച്ചത് മുഖ്യമന്ത്രി ഒറ്റയ്ക്ക്, പിണറായിക്കെതിരെ സിപിഎമ്മിൽ എതിര്‍സ്വരം; വിസി നിയമനത്തിൽ വഴങ്ങിയത് ശരിയായില്ലെന്ന് വിമര്‍ശനം
ശബരിമല സ്വര്‍ണകൊള്ളയിൽ അറസ്റ്റിലായ ശ്രീകുമാർ സഹോദരനാണെന്ന് പ്രചാരണം, പ്രതികരിച്ച് വി എസ് ശിവകുമാർ; 'വ്യാജപ്രചരണത്തിൽ നിയമനടപടി'