ഗൂഗിള്‍ മാപ്പ് ചതിച്ചു; പാലത്തിന്‍റെ ഫോട്ടോ തിരഞ്ഞ ഭര്‍ത്താവിന് കാമുകനൊപ്പമുള്ള ഭാര്യയുടെ ചിത്രം; ഒടുവില്‍ വിവാഹമോചനം

Published : Oct 11, 2018, 04:12 PM IST
ഗൂഗിള്‍ മാപ്പ് ചതിച്ചു; പാലത്തിന്‍റെ ഫോട്ടോ തിരഞ്ഞ ഭര്‍ത്താവിന് കാമുകനൊപ്പമുള്ള ഭാര്യയുടെ ചിത്രം; ഒടുവില്‍ വിവാഹമോചനം

Synopsis

ഗൂഗിള്‍ കാട്ടിയ ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനിടെയാണ് പരിചിതമായ ഒരു രൂപം യുവാവിന്‍റെ ശ്രദ്ധയില്‍ പെട്ടത്.  വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ ഒരു സ്ത്രീയും അവരുടെ മടിയില്‍ കിടക്കുന്ന യുവാവിന്‍റെയും ചിത്രത്തിലാണ് കണ്ണുടക്കിയത്. പരിചിതമായ വസ്ത്രവും രൂപവമായതിനാല്‍ ചിത്രം സൂം ചെയ്ത് നോക്കി

ലിമ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ പഴയകാല പ്രവൃത്തികള്‍ സുരക്ഷിതമാണോയെന്ന ചോദ്യമാണ് പെറുവിലെ വിവാഹമോചനം ഉയര്‍ത്തുന്നത്. ഗൂഗിള്‍ മാപ്പാണ് ഇവിടെ വില്ലനായത്. സംഭവം മറ്റൊന്നുമല്ല, പെറുവിന്‍റെ തലസ്ഥാനമായ ലിമയിലെ പ്രശസ്തമായ പാലങ്ങളെക്കുറിച്ച് ഗൂഗിള്‍ മാപ്പില്‍ തിരയുകയായിരുന്നു ഭര്‍ത്താവ്. 

ഗൂഗിള്‍ കാട്ടിയ ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനിടെയാണ് പരിചിതമായ ഒരു രൂപം യുവാവിന്‍റെ ശ്രദ്ധയില്‍ പെട്ടത്.  വെളുത്ത ടോപ്പും കറുത്ത ജീന്‍സുമണിഞ്ഞ ഒരു സ്ത്രീയും അവരുടെ മടിയില്‍ കിടക്കുന്ന യുവാവിന്‍റെയും ചിത്രത്തിലാണ് കണ്ണുടക്കിയത്. പരിചിതമായ വസ്ത്രവും രൂപവമായതിനാല്‍ ചിത്രം സൂം ചെയ്ത് നോക്കി. അപ്പോഴാണ് സംഗതി പുറത്തായത്. തന്‍റെ ഭാര്യയുടെ മടിയിലാണ് ഒരാള്‍ കിടക്കുന്നതെന്ന് വേദനയോടെ അയാള്‍ തിരിച്ചറിഞ്ഞു. 

അഞ്ച് വര്‍ഷം മുമ്പ് 2013 ലെ ചിത്രമായിരുന്നു അത്. ഭാര്യ ഒളിപ്പിച്ചുവച്ച സത്യങ്ങള്‍ പുറത്തുവരാന്‍ അധികം വൈകിയില്ല. വികാര ഭരിതനായ ഭര്‍ത്താവ് വിവാഹമോചനമെന്ന തീരുമാനത്തിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഭര്‍ത്താവ് തന്നെയാണ് ചിത്രങ്ങളും വിവരവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം