കോക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വിമാനം എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി

Published : Aug 05, 2018, 11:02 AM ISTUpdated : Aug 05, 2018, 11:06 AM IST
കോക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വിമാനം എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി

Synopsis

ഇന്ത്യക്കാരനായ ഗുര്‍പ്രീത് സിംഗാണ് കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ 35 മിനിറ്റാണ് വിമാനം വൈകിയത്. 

മിലാന്‍:യാത്രക്കാരന്‍ കോക്പിറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഇറ്റലിയിലെ മിലാനില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തിന്‍റെ കോക്പിറ്റിലാണ് യാത്രക്കാരന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഇന്ത്യക്കാരനായ ഗുര്‍പ്രീത് സിംഗാണ് കയറാന്‍ ശ്രമിച്ചത്.

ഇതേതുടര്‍ന്ന് വിമാനം തിരിച്ചിറക്കി ഗുര്‍പ്രീതിനെ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ 35 മിനിറ്റാണ് വിമാനം വൈകിയത്.  245 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബജറ്റിലും ബം​ഗ്ലാദേശിനെ കടുംവെട്ട് വെട്ടി കേന്ദ്രം, ഇറാനും തിരിച്ചടി, അഫ്​ഗാനിസ്ഥാനും ഭൂട്ടാനും സന്തോഷം
സൗദി അറേബ്യയുമായി അമേരിക്കയുടെ വമ്പൻ കരാർ, 900 കോടി ഡോളറിന്‍റെ പാട്രിയറ്റ് മിസൈലുകൾ കൈമാറും, അംഗീകാരവുമായി വിദേശകാര്യ മന്ത്രാലയം