ഭര്‍ത്താവിനെ കൊല്ലാന്‍ ഇങ്ങനെയും ക്വട്ടേഷനോ, യുവതിക്ക് കിട്ടിയത് വന്‍ പണി

Published : Dec 26, 2017, 09:14 PM ISTUpdated : Oct 04, 2018, 11:50 PM IST
ഭര്‍ത്താവിനെ കൊല്ലാന്‍ ഇങ്ങനെയും ക്വട്ടേഷനോ, യുവതിക്ക് കിട്ടിയത് വന്‍ പണി

Synopsis

ഹൂസ്റ്റണ്‍:  ഒരു കഥയെക്കാള്‍ വിചിത്രമാണ് അമേരിക്കയില്‍ സംഭവിച്ചത്. ഇന്ന് കൊലപാതകങ്ങളെക്കുറിച്ച് ഏറെ വാര്‍ത്തകള്‍ നാം കാണാറുണ്ട്. കൊലപാതക സംഭവങ്ങള്‍ ചിലപ്പോള്‍ അതീവ നാടകീയമായിരിക്കും. എന്നാല്‍ 50 വയസുള്ള ബോക്സിംഗ് കോച്ച് റമോണ്‍ സോസയുടെ "കൊലപാതകം" സിനിമയെപ്പോലും വെല്ലുന്നതാണ്.

യുഎസിലെ ടെക്സാസ് സംസ്ഥാനത്തെ ഹൂസ്റ്റണിലാണ് റമോണും ഭാര്യയും താമസിച്ചിരുന്നത്. 43 വയസുകാരിയായിരുന്നു റമോണിന്‍റെ ഭാര്യ മരിയ. അവള്‍ക്ക് റമോണിനെ ഒഴിവാക്കണമായിരുന്നു അതിനായി ഗുസ്താവോ എന്ന വാടക കൊലയാളിയെ അവള്‍ ചട്ടം കെട്ടി. എന്നാല്‍ ഗുസ്താവോ റമോണിന്‍റെ അടുത്ത സുഹൃത്താണെന്ന കാര്യം മരിയയ്ക്ക് അറിയില്ലായിരുന്നു. ഗുസ്താവോയെ ബോക്സിംഗ് പഠിപ്പിച്ചത് റമോണ്‍ ആയിരുന്നു.

അധികം വൈകാതെ ഗുസ്താവോ കാര്യം റാമോണിനോട് പറഞ്ഞു. 2007 ല്‍ ഒരു നൈറ്റ് ക്ലബില്‍ വച്ച് പരിചയപ്പെട്ട മരിയയെ റാമോണ്‍ വിവാഹം കഴിച്ചത് 2010ല്‍ ആയിരുന്നു. ഇരുവര്‍ക്കിടയിലും ചില പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും, അത് തന്നെ കൊലപ്പെടുത്തേണ്ട രീതിയിലേക്ക് വളര്‍ന്നില്ലെന്ന് റാമോണ്‍ ഉറപ്പിച്ച് പറയുന്നുണ്ട്.

എന്നാല്‍ തന്നെ കൊലപ്പെടുത്താന്‍ മരിയ ഏല്‍പ്പിച്ചതിന് ഒരു തെളിവും ഗുസ്താവോയുടെ കയ്യില്‍ ഇല്ലായിരുന്നു. റാമോണിന് ഗുസ്താവോയെ വിശ്വാസമായിരുന്നു. തുടര്‍ന്ന് റാമോണ്‍ തന്‍റെ മരണം വ്യാജമായി സൃഷ്ടിച്ചു. ടെസ്കാസിലെ ഒരു വിജനമായ സ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് കിടക്കും പോലെ അയാള്‍ രംഗങ്ങള്‍ ചിത്രീകരിച്ചു. എന്നീട്ട് ആ ചിത്രങ്ങളുമായി ഗുസ്താവോയെ മരിയയ്ക്ക് അടുത്തേക്ക് അയച്ചു.

ചിത്രങ്ങള്‍ കണ്ട് റാമോണ്‍ മരിച്ചെന്ന് വിശ്വസിച്ച മരിയ 1960 ഡോളര്‍ പ്രതിഫലം നല്‍കുന്നതും മറ്റും ഗുസ്താവോയ്ക്ക് നല്‍കി. ഇതെല്ലാം റെക്കോഡ് ചെയ്ത ഗുസ്താവോ ഈ ടേപ്പ് റാമോണിന്‍റെ കൈയ്യില്‍ ഏല്‍പ്പിച്ചു. ഇതോടെ ഭര്‍ത്താവിനാല്‍ ഭാര്യയ്ക്ക് പോലീസ് വിലങ്ങോരുക്കി.  ഇപ്പോള്‍ 20 വര്‍ഷം തടവ് അനുഭവിക്കുകയാണ് മരിയ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടുണ്ടോ എന്ന് ചോദിക്കരുത്, ചോദിച്ചാൽ 'ബിഗ് ബോസ്' ടാസ്കാകും! സെലിബ്രിറ്റി തന്ത്രം പാളി ട്വന്റി 20; കളം നിറഞ്ഞ് ട്രോളന്മാർ
'മുഖ്യമന്ത്രി പദത്തിനായി കോൺ​ഗ്രസിൽ മത്സരമില്ല, ലക്ഷ്യം ജയം മാത്രം'; സിപിഎമ്മിലെ പോലെ വടംവലി ഉണ്ടാവില്ലെന്ന് വി ഡി സതീശൻ