
കാസര്‍കോട്: നാട്ടിലെ ഉത്സവത്തില്‍ പാചകക്കാരിയായി പഞ്ചായത്ത് പ്രസിഡന്റ്. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജനാണ് വീടിന് മുന്നിലെ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തില്‍ അടുക്കളക്കാരിയുടെ റോളിലുള്ളത്. പ്രസിദ്ധമായ കമ്മാടം ഭവതി ക്ഷേത്രത്തിലെ കളിയാട്ടം തുടങ്ങിയതോടെയാണ് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിന്റെ സാരഥി പാചകക്കാരിയായത്. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പിയും. പാചകം ചെയ്തും പാത്രം കഴുകിയും ഈ പ്രസിഡന്റ് താരമാവുകയാണ്.
തിരക്ക് പിടിച്ച എല്ലാ പരിപാടികളും മാറ്റിവെച്ച് പ്രസീദ രാജന്‍ ഇനിയുള്ള നാള്‍ ഉത്സവം തീരുംവരെ കമ്മാടം ക്ഷേത്രത്തിലായിരിക്കും. കമ്മാടം ഭവതി ക്ഷേത്രത്തിലെ മാതൃസമിതി പ്രസിഡണ്ടായിരിക്കെയാണ് പ്രസീതാ രാജന്‍ എന്ന 38 കാരി ഒരു ഗ്രാമത്തിന്റെ തന്നെ പ്രസിഡണ്ടായത്. ഇപ്പോള്‍ ക്ഷേത്ര മാതൃസമിതിയുടെ ട്രഷററാണ് പ്രസീത രാജന്‍. നിനച്ചിരിക്കാതെ വന്ന പദവി ലഭിച്ചത് കമ്മാടത്തമ്മയുടെ അനുഗ്രഹമാണെന്ന വിശ്വാസത്തിലാണ് ഇവര്‍. നിലവില്‍ പ്രസീതരാജന്‍ ക്ഷേത്രത്തിലെ മാതൃസമിതിയുടെ ട്രഷററാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam