തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത റോയ് നിരവധി  തട്ടിപ്പ് കേസിലെ പിടികിട്ടാപുള്ളി

Published : Nov 29, 2017, 10:24 PM ISTUpdated : Oct 04, 2018, 07:55 PM IST
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത റോയ് നിരവധി  തട്ടിപ്പ് കേസിലെ പിടികിട്ടാപുള്ളി

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത റോയ് നിരവധി  തട്ടിപ്പ് കേസിലെ പിടികിട്ടാപുള്ളി . കേരളത്തിലും കര്‍ണാടകയിലും നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായ റോയ്  ഭാര്യയ്ക്കൊപ്പം ആത്മഹത്യ ചെയ്തത് കേസുകളില്‍ നിന്ന് രക്ഷപ്പെടാനെന്ന് പൊലീസ്.  കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് വീടിനുള്ളില്‍   റോയിയെയും  ഭാര്യ ഗ്രേസിയെയും മരിച്ച നിലയില് കണ്ടെത്തിയത്ത്. 

ആത്മഹത്യ ഗ്യാസ് സിലിണ്ടർ പൂർണ്ണമായി പൊട്ടിത്തെറിച്ചിട്ടില്ല എന്ന്  തെളിഞ്ഞതോടെയാണ് ആത്മഹത്യയ്ക്ക് പിന്നിലെ ദൂരൂഹതകള്‍ തേടി മണ്ണന്തല പൊലീസ് റോയിയെയും കുടുംബത്തെയും കുറിച്ചുള്ള അന്വേഷണം വ്യാപിപിച്ചത്. അയല്‍ സംസ്ഥാനത്ത് വരെ പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ച റോയി എന്ന എല്‍ദോ തട്ടിപ്പ് വീരനാണെന്ന് പൊലീസ് കണ്ടെത്തി. റോയ് എന്ന വ്യാജ പേരില്‍ പലയിടത്തും വാടയ്ക്ക് വീട് എടുത്ത് താമസിക്കുന്ന ഇയാള്‍ ആധാര്‍, തിരിച്ചറിയല് കാര്‍ഡ്, ഡ്വൈവിംഗ് ലൈസന്‍സ് അടക്കം പലതും വ്യാജമായി നിര്മ്മിച്ചിട്ടുണ്ട്.

 ഗ്രേസിസെയും സഹോദരിയെയും വിവാഹം ചെയ്ത ഇയാള്‍ മറ്റ് പല സ്ത്രീകളെയും വിവാഹം കഴിച്ചിട്ടുണ്ട്. വഞ്ചനാകേസ്സുകളുടെയും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിനുമാണ് ഇയാളുടെ പേരിലുള്ള പ്രധാനപ്പെട്ട കേസുകള്‍. തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി   ദിവസങ്ങള്‍ക്ക് മുമ്പ്  മംഗാലാപുരം പൊലീസ് തിരുവന്തപുരത്തെ മണ്ണന്തലയിലെ വാടക വീട്ടിലെത്തിയിരുന്നതയാി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. മരണവിവരം  അറിയിച്ചിട്ടും റോയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല: ദുർബല വകുപ്പുകൾ മാത്രം ചേർത്ത് പൊലീസ്, കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന
നെടുമങ്ങാട്​ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു