വിമാനത്തില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിച്ച് ചുംബിച്ച യാത്രക്കാരന് പണികിട്ടി

Published : Sep 06, 2016, 05:02 AM ISTUpdated : Oct 05, 2018, 03:32 AM IST
വിമാനത്തില്‍ എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിച്ച് ചുംബിച്ച യാത്രക്കാരന് പണികിട്ടി

Synopsis

ദുബായ്: വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനെ കെട്ടിപ്പിടിച്ച് ചുംബിച്ച യാത്രക്കാരന് മൂന്നുമാസം ദുബായ് കോടതി ജയില്‍ശിക്ഷ വിധിച്ചു. സെല്‍ഫിയെടുക്കാനായാണ് പ്രതി എയര്‍ഹോസ്റ്റസിനെ സമീപിച്ചത്. എന്നാല്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഇയാള്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏപ്രില്‍ 22ന് താന്‍സാനിയയിലെ ദാര്‍ എസ് സലാമില്‍ നിന്നും ദുബായിലേയ്ക്ക് പോയ വിമാനത്തിലായിരുന്നു സംഭവം. 25 കാരിയായ അമേരിക്കന്‍ എയര്‍ഹോസ്റ്റസിനെയാണ് 42 കാരനായ താന്‍സാനിയന്‍ പൗരന്‍ ചുംബിച്ചത്. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് സെല്‍ഫിയെടുക്കണമെന്ന് യുവാവ് പറഞ്ഞപ്പോള്‍ എയര്‍ഹോസ്റ്റസ് സമ്മതിക്കുകയായിരുന്നു. 

എന്നാല്‍ സെല്‍ഫിയെടുക്കാന്‍ അടുത്തെത്തിയപ്പോള്‍ ഇയാള്‍ എയര്‍ഹോസ്റ്റസിന്റെ കഴുത്തില്‍ ബലമായി പിടിച്ച് ചുംബിക്കുകയായിരുന്നു. തുടര്‍ന്ന് ബലാത്കാരമായി ഇയാള്‍ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും എയര്‍ഹോസ്റ്റസിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യൂസഫലി അല്ലാതെ മറ്റാര്! മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കും; ഗോൾഡൻ വിസയുമായി കുവൈത്ത്, ആദ്യ സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ
പൂപ്പലും പൊടിയും തട്ടി ചൂട് തീരുമാനം എടുക്കൂ, സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ; 'അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം'