കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Web Desk |  
Published : Apr 29, 2017, 10:57 AM ISTUpdated : Oct 05, 2018, 03:40 AM IST
കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Synopsis

കോഴിക്കോട്: സുഹൃത്തിന് നല്‍കാനുള്ള സമ്മാനപ്പൊതിയില്‍ കഞ്ചാവ് ഒളിപ്പിച്ച് വിദേശത്തേക്ക് കൊടുത്ത് വിടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് പയ്യോളി സ്വദേശി ഷറഫുദ്ദീനാണ് പിടിയിലായത്.

ഗള്‍ഫിലേക്ക് പോവുകയായിരുന്ന പയ്യോളി സ്വദേശിയുടെ കൈവശം സുഹൃത്തിന് കൊടുക്കാനുള്ള ജീന്‍സ് ആണെന്ന് പറ!ഞ്ഞാണ് കഞ്ചാവ് അടങ്ങിയ പൊതി ഷറഫുദ്ദീന്‍ കൊടുത്തത്. ഇതില്‍ സംശയം തോന്നിയ യുവാവ് പൊതി അഴിച്ച് നോക്കിയപ്പോള്‍ ആണ്  പാന്റിന്റെ കീശയില്‍ സിഗരറ്റ് പാക്കറ്റിനുള്ളല്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പയ്യോളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഷറഫുദ്ദീന്‍ പിടിയിലായത്.

15 ഗ്രാം കഞ്ചാവ് ആണ് കടത്താന്‍ ശ്രമിച്ചത്. ഷറഫുദ്ദീന്‍ ഇതിനും മുമ്പും പലരേയും തെറ്റിദ്ദരിപ്പിച്ച് വിദേശത്തേക്ക് കഞ്ചാവ് കടത്തിയുട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയവര്‍ക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി