വിമാനം വിടല്ലേ, ആളു കയറാനുണ്ട്! പറക്കാനൊരുങ്ങിയ വിമാനത്തില്‍ കയറാന്‍ യുവാവിന്റെ സാഹസം

Published : Aug 12, 2016, 02:29 AM ISTUpdated : Oct 05, 2018, 01:52 AM IST
വിമാനം വിടല്ലേ, ആളു കയറാനുണ്ട്! പറക്കാനൊരുങ്ങിയ വിമാനത്തില്‍ കയറാന്‍ യുവാവിന്റെ സാഹസം

Synopsis

ഓടുന്ന ബസിനും ട്രെയിനിനും പുറകെ ഓടുക, നീങ്ങിത്തുടങ്ങിയ വണ്ടിയില്‍ ചാടിക്കയറുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാത്തവരായി അധികമാരും ഉണ്ടാവില്ല. എന്നാല്‍ ടേക്ക് ഓഫിന് തയാറായി റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനത്തിലേക്ക് ഓടിക്കയറുക എന്നത് അത്ര സാധാരണമല്ല. മാഡ്രിഡിലെ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തില്‍ ചാടിക്കയറാന്‍ റണ്‍വേയിലൂടെ ഓടിയ യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

സുരക്ഷാ മുൻകരുതലുകൾ ലംഘിച്ചായിരുന്നു ബൊളീവിയന്‍ സ്വദേശിയായ യുവാവിന്റെ റണ്‍വേയിലൂടെ ബാഗും തൂക്കിയുള്ള ഓട്ടം. ടാര്‍ മാര്‍ക്കിന്റെ മുന്നിലെത്തി വിമാനം നിര്‍ത്താനായി ഇയാള്‍ കൈവീശി കാണിക്കുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിനാണു സംഭവം നടന്നത്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന മാഡ്രിഡിലാണ് വലിയ സുരക്ഷാപ്പിഴവുണ്ടായിരിക്കുന്നത്. ഓട്ടത്തിനിടെ 10 അടിയോളം ഉയരത്തിലുള്ള പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജും ചാടിക്കടന്നാണ് യുവാവ് റണ്‍വേയിലെത്തിയത്.

എന്തായാലും ഇയാളുടെ ഓട്ടംകൊണ്ട ഫലമുണ്ടായി. ബോര്‍ഡിംഗ് പാസുണ്ടായിരുന്നതിനാല്‍ ഇയാളെ വിമാനത്തില്‍ കയറാന്‍ പൈലറ്റ് അനുവദിച്ചു. പിന്നീട് വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു. മാഡ്രിഡ്-ബാരജാസ് എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് ക്രൂ ആണ് ഈ  വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 48 സെക്കന്റ് നീളുന്ന വിഡിയോ ഇതിനകം പത്തുലക്ഷത്തിലധികംപേര്‍ കണ്ടു കഴിഞ്ഞു. ഏഴായിരത്തോളം പേര്‍ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വിനോദിനിക്ക് എത്ര വേദനിച്ചു കാണും... ആരോ​ഗ്യമന്ത്രി വീണാജോർജിനെതിരെ ആക്രമണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
ചെന്നിത്തല പുറത്തുവിട്ട കത്ത് ആയുധമാക്കി സര്‍ക്കാര്‍; 'സന്ദേശം ഡാറ്റ ചോര്‍ച്ചയല്ല, വ്യഖ്യാനം ദുരുദ്ദേശ്യപരം', മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്