മന്‍ കി ബാത്ത്: സ്വച്ഛ് ഭാരത്തിനായി യുവാക്കളെ ക്ഷണിച്ച് നരേന്ദ്രമോദി

By Web DeskFirst Published Apr 29, 2018, 12:54 PM IST
Highlights
  • ഈ വര്‍ഷം മുതലാണ് സ്വച്ഛ് ഭാരത് സമ്മര്‍  ഇന്‍റേന്‍ഷിപ്പ് തുടങ്ങുക

ദില്ലി: പ്രധാന മന്ത്രിയുടെ പ്രതിവാര റേഡിയോ അഭിസംബോധന പരിപാടിയായ മന്‍ കി ബാത്തില്‍ സ്വച്ഛ് ഭാരത പദ്ധതിയെപ്പറ്റി പുതിയ പ്രഖ്യാപനം. കോളേജ് വിദ്യാര്‍ത്ഥികള്‍, എന്‍സിസി കേഡറ്റുകള്‍, എന്‍എസ്എസ് കേഡറ്റുകള്‍, മറ്റ് യുവാക്കള്‍ എന്നിവരെ സ്വച്ഛ് ഭരത് പദ്ധതിയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചു. 

സ്വച്ഛ് ഭാരത പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തുടങ്ങുന്ന പുതിയ സമ്മര്‍ ഇന്‍റേന്‍ഷിപ്പ് പ്രോഗ്രാമിലേക്കാണ് പ്രധാനമന്ത്രി യുവാക്കളെ ക്ഷണിച്ചത്. ഈ വര്‍ഷം മുതലാണ് സ്വച്ഛ് ഭാരത് സമ്മര്‍  ഇന്‍റേന്‍ഷിപ്പ് തുടങ്ങുക. പദ്ധതിയുടെ ഭാഗമാവുന്ന കുട്ടികളെ ദേശീയതലത്തില്‍ അഭിനന്ദിക്കും. നന്നായി പ്രവര്‍ത്തിക്കുന്ന ഇന്‍റേണുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് യുജിസിയുടെ വക ക്രെഡിറ്റ് പോയിന്‍റുകളും നല്‍കും. 

2014 ഒക്ടോബര്‍ രണ്ടിനാണ് രാജ്യവ്യാപകമായി സ്വച്ഛ് ഭരത് പദ്ധതി മോദി പ്രഖ്യാപിച്ചത്. രാജ്യത്തിന്‍റെ പുരോഗതിക്കായി യുവാക്കള്‍ക്ക് അണിചേരാന്‍ ഇത് സുവര്‍ണ്ണ അവസരമാണെന്നും മോദി മന്‍ കി ബാത്തിലൂടെ അറിയിച്ചു. 
 

click me!