
ജയ്പൂര്‍: രാജസ്ഥാനിൽ ഗോരക്ഷകരുടെ മർദ്ദനമേറ്റ് ഒരാൾ മരിച്ചു. രാജസ്ഥാനിലെ ആൾവാറിലാണ് പശുക്കളെ കടത്തിയെന്നാരോപിച്ചാണ് പതിനഞ്ചോളം പേർ ചേർന്ന് പെഹ്‍ലു ഖാൻ എന്ന യുവാവിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ് മരിച്ചത്.
ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ പശുക്കളെ കടത്തുന്നത് കുറ്റകരമാണ്.ഗുജറാത്തിൽ പശുക്കളെ കൊല്ലുന്നത് കുറ്റകരമാക്കിയ നിയമം വന്ന് ദിവസങ്ങൾക്കകമാണ് ദാരുണ സംഭവം ഉണ്ടായത്. ഉത്തർപ്രദേശിലും പശുകടത്തും അറവുശാലകളും നിയമവിരുദ്ധമാക്കാൻ സർക്കാർ ഒരുങ്ങുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam