
ബിക്കാനീർ: പ്രണയബന്ധത്തിന്റെ പേരിൽ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കാനീറിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സെയ്ഫ് അലി എന്ന ഇരുപത്തിരണ്ടുകാരനാണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയെ കാണാൻ പോയ സെയ്ഫിനെ പെണ്‍കുട്ടിയുടെ ബന്ധുക്കൾ പിടികൂടുകയും, കാറിൽ വീട്ടിൽനിന്നു കുറച്ച് അകലെയുള്ള കർനി വ്യവസായ മേഖലയിലേക്കു കൊണ്ടുപോയി മർദിക്കുകയുമായിരുന്നു.
സെയ്ഫിന്റെ രണ്ടു കാലുകളും തല്ലിയൊടിച്ചശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കൾ യുവാവിനെ സമീപത്തെ മലിന ജലാശയത്തിൽ ഉപേക്ഷിച്ചു. രാത്രിതന്നെ ഇയാളെ ആശുപത്രിയിൽ എത്തിക്കാനായെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചെന്ന് ബിക്കാനീർ പോലീസ് പറഞ്ഞു.
യഥാർഥ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. പ്രണയബന്ധത്തെ തുടർന്നാണു കൊലപാതകമെന്നാണ് പോലീസിന്റെ വിശദീകരണം. യുവാവിന്റെ മാതാപിതാക്കളുടെ പരാതിയിൽ പെണ്‍കുട്ടിയുടെ ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam