ദുരഭിമാനകൊല: അന്യജാതിക്കാരനുമായി ഒളിച്ചോടിയ 15 കാരിയെ പിതാവ് കൊലപ്പെടുത്തി

Web Desk |  
Published : Nov 25, 2017, 12:39 PM ISTUpdated : Oct 04, 2018, 05:30 PM IST
ദുരഭിമാനകൊല: അന്യജാതിക്കാരനുമായി ഒളിച്ചോടിയ 15 കാരിയെ പിതാവ് കൊലപ്പെടുത്തി

Synopsis

ബെംഗളൂരു: അന്യജാതിക്കാരനുമായി പ്രണയത്തിലായതിന്‍റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരു നെലമംഗലയിലാണ് സംഭവം. ലക്ഷ്മീ ദേവി(15) നെയാണ് പിതാവ് ചിക്കനരസിംഹയ്യ കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചതായും ഇയാള്‍ പോലീസിന് മൊഴിനല്‍കി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 22 ആണ് കേസിനാസ്പദമായ സംഭവം. ഇതിന് മൂന്നുമാസം മുന്‍പ്  ലക്ഷ്മീ നാരായണ എന്ന യുവാവുമായി പെണ്‍കുട്ടി ഒളിച്ചോടിയിരുന്നു. 

 പിന്നീട് പെണ്‍കുട്ടി വീട്ടിലേക്ക് തിരികെയെത്തിരുന്നു. ഇതേ തുടര്‍ന്ന് യുവാവിനെ ഇനി കാണരുതെന്ന് പെണ്‍കുട്ടിയെ പിതാവ് താക്കീത് ചെയ്തിരുന്നു. ഇത് അനുസരിക്കാതിരുന്നപ്പോഴാണ് കൊലപാതകമെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.

ആഴ്ചകളോളം പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന സമീപവാസികള്‍ ത്യാമഗൊണ്ടള്ളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാന കൊല പുറത്തുവന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തരൂർ കടുത്ത അതൃപ്‌തിയിൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും, മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം
വിഴിഞ്ഞം: കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം