
കണ്ണൂര്‍: സംസ്ഥാനത്ത് കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ക്ക് പിറകില്‍ ആരാണെന്നു കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലതരം ക്രിമിനല്‍ സംഘങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പാസിങ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് എതിരെ ഏതെങ്കിലും ആക്രമണം ഉണ്ടായാല്‍ കനത്ത നടപടി ഉണ്ടാകും. തീവ്രവാദ റിക്രൂട്ടിങ് വിഷയത്തില്‍ നിരീക്ഷണം ശക്തമാക്കണം. പൊലീസ് സേനയില്‍ ജനങ്ങളോട് നല്ലബന്ധം സ്ഥാപിക്കാന്‍ ഉതകുന്ന നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎപി നാലാം ബറ്റാലിയനിലെ 113 പേരും എംഎസ്പിയിലെ 183 പേരുമാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എ മാരായ ജയിംസ് മാത്യു, ടി.വി.രാജേഷ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരും പാസിങ്ഔട്ട് നിരീക്ഷിക്കാന്‍ എത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam