
ചെന്നെെ: മൊബെെൽ ഫോണിൽ മിന്നലിന്റെ ചിത്രമെടുക്കുന്നതിനിടെ തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം. നാൽപത്തിമൂന്ന് വയസുകാരനായ രമേഷാണ് മിന്നലേറ്റ് മരിച്ചത്. തിരുവള്ളൂർ ജില്ലയിലെ സുഹ്യത്തിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. മൊബെെലിൽ മിന്നലിന്റെ ചിത്രമെടുക്കാൻ രമേഷ് പുറത്ത് പോയി നിൽക്കുകയായിരുന്നു. മിന്നലേറ്റ ആഘാതത്തിൽ ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു.
മിന്നലേറ്റ് മുഖത്തും നെഞ്ചിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. രമേഷിന് ഭാര്യയും മകളുമുണ്ട്. മിന്നൽ സമയത്ത് ആരും പുറത്തിറങ്ങരുതെന്നും മിന്നലിന്റെ ചിത്രമെടുക്കാൻ ശ്രമിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam