
വയനാട്: നിപ ആശങ്ക ജില്ലയില്‍ ടൂറിസം മേഖലയുടെ നടുവൊടിച്ചു. കോഴിക്കോട് ജില്ലയില്‍ റിപ വൈറസ് ബാധ മൂലമുള്ള മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയിലേക്ക് വിനോദ സഞ്ചാരികളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായി. ആഴ്ചകള്‍ക്കുള്ളില്‍ നാലുകോടി രൂപ നഷ്ടത്തിലേക്കാണ് ഇത് വിനോദ സഞ്ചാര മേഖലയെ കൊണ്ടെത്തിച്ചത്. മധ്യവേനലവധിയും മറ്റും വരുന്ന ഏപ്രില്‍, മേയ് മാസങ്ങളിലാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ തിരക്കേറുന്നത്.
കര്‍ണാടക, തമിഴ്‌നാട്, ഉത്തരേന്ത്യ സംസ്ഥാനങ്ങള്‍ എന്നിവക്ക് പുറമെ കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നും ഈ മാസങ്ങളില്‍ വയനാട്ടിലേക്ക് സഞ്ചാരികള്‍വന്നു നിറയും. എന്നാല്‍ വൈറസ് ബാധക്ക് സ്ഥിരീകരണം വന്നതോടെ വലിയ തോതിലുള്ള ബുക്കിങ് റദ്ദാക്കലാണ് ജില്ലയിലെ ഹോട്ടല്‍, റിസോര്‍ട്ടുകള്‍, വിനോദ സഞ്ചാര കന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉണ്ടായത്. രണ്ടാംഘട്ടത്തിലും നിപമരണങ്ങള്‍ ഉണ്ടായതോടെ ബുക്കിങും തിരെയില്ലാതായി.
സന്ദര്‍ശകരുടെ എണ്ണത്തില്‍ 40 ശതമാനത്തോളമാണ് ഇത്തവണ കുറവുണ്ടായതെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ പാരയായതായി ഹോട്ടല്‍, റിസോര്‍ട്ട് അധികൃതര്‍ പറഞ്ഞു. ഇത്തരം മാധ്യമങ്ങള്‍ വഴി അനാവശ്യഭീതി പരത്തുന്ന തരത്തിലാണ് നിപയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുണ്ടായത്. ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടണമെന്ന ആവശ്യം പോലും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ ടൂറിസം കേന്ദ്രങ്ങളിലെത്തിയാല്‍ വൈറസ്ബാധയുണ്ടാകുമെന്ന തരത്തിലായിരുന്നുവെത്രേ പ്രചാരണം. നിപ വൈറസ് മരണങ്ങള്‍ വിദേശമാധ്യമങ്ങളടക്കം കേരളത്തിന് പുറത്തേക്ക് വലിയ വാര്‍ത്തയായതും തിരിച്ചടിയായി. മണ്‍സൂണ്‍ടൂറിസത്തിനും ഇത്തവണ വേണ്ടത്ര സ്വീകാര്യത ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. സ്പ്ലാഷ് മഴമഹോത്സവം, മഡ് ഫുട്‌ബോള്‍, ഓഫ് റോഡ് റേസിങ് തുടങ്ങിയ പരിപാടികളിലൂടെ മണ്‍സൂണ്‍ ടൂറിസം സജീവമായിരുന്ന. ഇതുവഴി മഴക്കാലത്തും നല്ല വരുമാനമുണ്ടാക്കാനായിരുന്നു. മണ്‍സൂണ്‍ ടൂറിസത്തിനും മങ്ങലേല്‍ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam