
ലഖ്‌നൗ: അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. സരോജിനി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നാട്കൂർ ഗ്രാമത്തിലാണ് സംഭവം. മദ്യപിച്ചാണ് ഭർത്താവ് കൊല നടത്തിയത്. 27കാരിയായ പൂനത്തെയാണ് ഭർത്താവ് കമൽ കിഷോർ കൊലപ്പെടുത്തിയത്.
ഭർത്താവിന്‍റെ സുഹൃത്തുക്കളിലൊരാളുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊല നടത്തിയത്. മൂർച്ചയേറിയ ആയുധം കൊണ്ട് മുറിപ്പെടുത്തിയാണ് കിഷോർ ഭാര്യയെ കൊലപ്പെടുത്തിയത്. കൊല നടത്തിയ കിഷോർ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
പൂനത്തിന്‍റെ ബന്ധുക്കൾക്ക് ഫോണിലൂടെയാണ് കൊലപാതകം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. പൂനത്തിന്‍റെ സഹോദരൻ കമലേഷും കുടുംബാംഗങ്ങളും വീട്ടിലെത്തുകയും ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കൊല നടത്താൻ ഉപയോഗിച്ച ആയുധം അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കമാൽ കിഷോറിനെ ചർബാഗ് റെയിൽവെ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിടിയിലാകുമ്പോഴും ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് സ്റ്റേഷൻ ഒാഫീസർ ധർമേന്ദ്രകുമാർ പറഞ്ഞു.
2010ലാണ് ഇവർ വിവാഹിതരായത്. ഇവർക്ക് ആറും മൂന്നും വയസുള്ള രണ്ട് പെൺകുട്ടികളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam