മന്ത്രവാദം ചെയ്തെന്നാരോപിച്ച് വൃദ്ധ ദമ്പതികള്‍ക്കും ഗര്‍ഭിണിയായ മകള്‍ക്കും നേരെ ആക്രമണം

Web Desk |  
Published : Apr 18, 2018, 02:33 PM ISTUpdated : Jun 08, 2018, 05:44 PM IST
മന്ത്രവാദം ചെയ്തെന്നാരോപിച്ച് വൃദ്ധ ദമ്പതികള്‍ക്കും ഗര്‍ഭിണിയായ മകള്‍ക്കും നേരെ ആക്രമണം

Synopsis

വൃദ്ധ ദമ്പതികള്‍ക്കും ഗര്‍ഭിണിയായ മകള്‍ക്കും നേരെ ആക്രമണം  

ഷിലോംഗ്:  മന്ത്രവാദം കര്‍മ്മങ്ങള്‍ ചെയ്തുവെന്നാരോപിച്ച് പേരില്‍ മേഘാലയയില്‍ മധ്യവയസ്കന് നേരെ ആള്‍ക്കൂട്ട ആക്രമണം. സംഭവത്തില്‍ ഇയാളുടെ ഭാര്യയ്ക്കും ഗര്‍ഭിണിയായ മകള്‍ക്കും പരിക്കേറ്റു. മന്ത്രവാദം ചെയ്തെന്നാരോപിച്ച് ഇവരെ വീട്ടില്‍ കയറി ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്ന് പേര്‍ സഹോദരങ്ങളാണ്. 

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആക്രമിച്ച സഹോദരങ്ങളുടെ ബന്ധുവിന് ഏറെ നാളായി രോഗബാധയുണ്ടെന്നും ഇത് ഈ കുടുംബം കാരണമാണെന്നും ആരോപിച്ചാണ് ആക്രമണം. മേഘാലയയിലെ പോഡിന്‍ മോമിന്‍ (68) ന്‍റെ വീടാണ് ആക്രമിച്ചത്. സംഭവത്തില്‍ ഇയാളുടെ 65കാരിയയാ ഭാര്യയ്ക്കും ഗര്‍ഭിണിയായ മകള്‍ക്കും സാരമായി പരിക്കേറ്റു. ഇവരുടെ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും ആക്രമണത്തിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലിതുള്ളും കാലവർഷം, കാലാവസ്ഥ പ്രവചനത്തിൽ മാറ്റം, തിരുവനന്തപുരം മുതൽ തൃശൂർ വരെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത
അണ്ണാമലൈ ഉറപ്പിച്ച് തന്നെ? ജന്മദിനത്തിൽ പങ്കുവച്ച കുറിപ്പിൽ ബിജെപി എന്ന വാക്കുപോലും ഇല്ല, മോദിയെ കാണില്ലെന്നും റിപ്പോര്‍ട്ട്