ഫിറ്റ്നസ് ഭ്രാന്ത് മൂത്ത് സ്വന്തമായി സ്വിമ്മിങ് പൂള്‍, ഏഴുനില കെട്ടിടത്തിന്റെ ഫിറ്റ്നസ് പോയി

Web Desk |  
Published : Jun 15, 2018, 04:24 PM ISTUpdated : Oct 02, 2018, 06:30 AM IST
ഫിറ്റ്നസ് ഭ്രാന്ത് മൂത്ത് സ്വന്തമായി സ്വിമ്മിങ് പൂള്‍, ഏഴുനില കെട്ടിടത്തിന്റെ ഫിറ്റ്നസ് പോയി

Synopsis

 ഏഴ് നില കെട്ടിടത്തില്‍ തന്റെ വീടിന് മുന്നിലെ ടെറസിലായിരുന്നു യുവാവിന്റെ സ്വിമ്മിങ് പൂള്‍

ഷാവോതോങ് സിറ്റി: ഫിറ്റ്നസ് ഭ്രാന്ത് മൂത്ത യുവാവ് ഏഴു നില കെട്ടിടത്തില്‍ സ്വന്തമായി സ്വിമ്മിങ് പൂള്‍ ഉണ്ടാക്കിയതോടെ കെട്ടിടത്തിന്റെ ഫിറ്റ്നസ് പോയി. ഏഴ് നില കെട്ടിടത്തില്‍ തന്റെ വീടിന് മുന്നിലെ ടെറസിലായിരുന്നു യുവാവിന്റെ സ്വിമ്മിങ് പൂള്‍. ചൈനയിലെ ഷാവോതോങ്  നഗരത്തിലാണ് സംഭവം. 

ലാന്‍ മോ എന്ന യുവാവാണ് സ്വിമ്മിങ് പൂള്‍ നിര്‍മിച്ചത്. മറ്റാരുടേയും സഹായമില്ലാതെയായിരുന്നു യുവാവ് പൂള്‍ നിര്‍മിച്ചത്. സ്വിമ്മിങ് പൂള്‍ കൂടാതെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയ കെട്ടിടം പിന്നീടുള്ള പരിശോധനയിലാണ് നിയമാനുസൃതമല്ലാത്ത പൂള്‍ കണ്ടത്. ഒരു മീറ്റര്‍ ആഴവും  നാല്‍പതിനായിരം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷിയും ഉള്ളതായിരുന്നു യുവാവിന്റെ സ്വിമ്മിങ് പൂള്‍. 

കെട്ടിടത്തില്‍ അസാധാരണമായ രീതിയില്‍ പല പ്രശ്നങ്ങള്‍ വന്നതോടെയാണ് വീണ്ടും ഫിറ്റ്നസ് പരിശോധനയ്ക്ക് ആളെത്തിയത്. ഈ പരിശോധനയിലാണ് യുവാവിന്റെ പൂള്‍ ശ്രദ്ധിക്കുന്നത്. യുവാവിന്റെ പൂള്‍ അധികൃതര്‍ തകര്‍ത്തു. ഇതിന് പിറകെ ഇയാള്‍ക്ക് വന്‍തുക പിഴയും ഒടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെട്രോളും ഡീസലും വിവേകത്തോടെ ഉപയോഗിക്കണം, ഓഫീസ് യാത്രകൾ കുറയ്ക്കാൻ വർക്ക് ഫ്രം ഹോം അടക്കം പരിഗണിക്കണമെന്ന് പ്രധാനമന്ത്രി
വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥനായി ചെന്നൈ താരവും, ചിത്രം പങ്കുവെച്ച് അശ്വിന്‍; അമ്പരന്ന് ആരാധകര്‍