മുപ്പതുകാരിയെ രണ്ടാം വിവാഹം ചെയ്ത് പുലിവാല് പിടിച്ച് എണ്‍പത്തിമൂന്നുകാരന്‍

Published : Feb 21, 2018, 02:58 PM ISTUpdated : Oct 04, 2018, 07:17 PM IST
മുപ്പതുകാരിയെ രണ്ടാം വിവാഹം ചെയ്ത് പുലിവാല് പിടിച്ച് എണ്‍പത്തിമൂന്നുകാരന്‍

Synopsis

ജയ്പൂര്‍: അനന്തരാവകാശിയായി മകനില്ല. ആണ്‍കുട്ടിയ്ക്കായി എണ്‍പത്തിമൂന്ന് വയസില്‍ വിവാഹിതനായി പുലിവാല് പിടിച്ച്വൃദ്ധന്‍. എൺപത്തിമൂന്നുകാരന്റെ രണ്ടാം വിവാഹമാണ് നിയമക്കുരുക്കിലേയ്ക്ക് നീളുന്നത്. മുപ്പതുകാരിയായ സ്ത്രീയെ ആണു വധുവാക്കിയിരിക്കുന്നത്. എന്നാല്‍ ആദ്യ ഭാര്യ ജീവിച്ചിരിക്കെ തന്നെയാണ് ഇയാള്‍ രണ്ടാം വിവാഹം കഴിക്കുന്നത്. എന്നാല്‍ ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹമെന്നാണ് രാജസ്ഥാനിലെ കരൗലി സ്വദേശിയായ സുഖ്റാം ഭൈരവ അവകാശപ്പെടുന്നത്. 

എന്നാല്‍ ഇങ്ങനൊരു വിവാഹം നടന്നതായി തങ്ങൾക്കൊന്നുമറിയില്ലെന്നാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഈ വിവാഹത്തില്‍ 12 അയൽഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. കുതിരപ്പുറത്തേറി വലിയ ഘോഷയാത്രയായാണു വരൻ കല്യാണപ്പന്തലിലേക്ക് എത്തിയതെന്നാണ് സൂചനകള്‍.

ആദ്യ വിവാഹത്തിൽ സുഖ്റാം ഭൈരവയ്ക്ക് ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ 20 വർഷം മുൻപു മരിച്ചു. പെണ്‍മക്കളെ വിവാഹം ചെയ്ത് അയച്ചതോടെ ഭൂ സ്വത്തുക്കള്‍ അന്യം നിന്ന് പോകുമെന്ന ആശങ്കയാണ് ഇയാളെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത്. ഒരു മകനെ കിട്ടുക എന്നതുമാത്രമാണു കല്യാണത്തിന്റെ ലക്ഷ്യമെന്നു സുഖ്റാം പറയുന്നു. സ്വത്തിന് ഒരവകാശി വേണം. രാജസ്ഥാനിൽ വിസ്തൃതമായ കൃഷി ഭൂമിക്കു പുറമേ ഡൽഹിയിലും വസ്തുക്കളുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2026-ലേക്ക് കടക്കുമ്പോള്‍ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ ഇതാ 5 വഴികള്‍
അമേരിക്കയുടെ സ്വന്തം അപ്പാച്ചെ AH-64 വരുന്നു; 'ഫ്ലൈയിംഗ് ടാങ്ക്' രണ്ടാം ബാച്ച് ഈയാഴ്ച്ച രാജ്യത്തെത്തും