
ബംഗളൂരു: ഭാര്യയുമായി അവിഹിതബന്ധം ആരോപിച്ച് യുവാവ് വീഡിയോ പുറത്തുവിട്ടതോടെ ഐപിഎസ് ഓഫീസർ വിവാദത്തിൽ. ബംഗളൂരു റൂറൽ എസ്പി ഭീമാശങ്കർ എസ് ഗുലാഡിനെതിരെയാണ് ഗുരുതര ആരോപണവുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്. ഭാര്യയെ അവിഹിതബന്ധത്തിന് നിർബന്ധിച്ചതിന് തെളിവായാണ് യുവാവ് വീഡിയോ പുറത്തുവിട്ടത്.
സംഭവത്തിനുശേഷം ഗുലാഡിൽനിന്നും ഭീഷണി നേരിട്ട യുവതിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് യുവാവ് ജൂലൈ അഞ്ചിന് കൊറമംഗല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിയുന്നു. 2016 മുതൽ ഭാര്യയുമായി എസ്പിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് യുവാവ് പരാതിയിൽ ആരോപിക്കുന്നു. ദേവനാഗിരി സ്വദേശിയായ യുവാവ് ഭാര്യയ്ക്കുവേണ്ടി ആരംഭിച്ച ഫോട്ടോ സ്റ്റുഡിയോയിൽ ആദ്യത്തെ കസ്റ്റമറായിരുന്നു ഗുലാഡ്.
തന്‍റെ ഇരട്ടക്കുട്ടികളുടെ പിറന്നാളിന് ഫോട്ടോ എടുക്കുന്നതിനായി സ്റ്റുഡിയോയിൽ എത്തിയ ഗുലാഡും ഭാര്യയും തമ്മിൽ പിന്നീട് വഴിവിട്ടബന്ധം ഉണ്ടാകുകയായിരുന്നുവെന്നും യുവാവ് ആരോപിച്ചു. ഗുലാഡ് ഭാര്യയെ അവിഹിതബന്ധത്തിന് നിർബന്ധിച്ചിരുന്നതിന്‍റെ തെളിവായാണ് വീഡിയോ ഹാജരാക്കിയതെന്നും യുവാവ് പറഞ്ഞു.
എന്നാൽ, ഗുലാഡുമായുള്ള ബന്ധത്തെചൊല്ലി ഭർത്താവുമായി തർക്കമുണ്ടായതിനെ തുടർന്നാണ് വ്യാജ വീഡിയോ പുറത്തുവിട്ടതെന്ന് ആരോപണവിധേയായ യുവതി മാധ്യമങ്ങളോട് പറഞ്ഞു. യുവാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷൻ 497 പ്രകാരം പൊലീസ് കേസെടുത്തു. സംഭവം വിവാദമായതിനെത്തുടർന്ന് കാർണാടക സർക്കാർ ഗുലാഡിനെ സ്ഥലം മാറ്റിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam