മുംബൈയിലെ മാതാവിന്‍റെ അസ്ഥികൂടം: സംഭവത്തില്‍ വഴിത്തിരിവ്

Published : Aug 09, 2017, 07:02 PM ISTUpdated : Oct 05, 2018, 02:53 AM IST
മുംബൈയിലെ മാതാവിന്‍റെ അസ്ഥികൂടം: സംഭവത്തില്‍ വഴിത്തിരിവ്

Synopsis

ഓഷിവാര: അമേരിക്കയില്‍ നിന്നു മകന്‍ എത്തിയപ്പോള്‍ മാതാവിന്‍റെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മരിക്കുന്നതിനു മുമ്പ് മാതാവ് ആഷ സഹാനി എഴുതിയ ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെത്തി. കുറിപ്പില്‍ തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്നും പറയുന്നുണ്ട്. അസ്ഥികൂടത്തിനു സമീപത്തു നിന്ന് 50000 രൂപയും കണ്ടെടുത്തിട്ടുണ്ട്. ആഷാ സഹാനി തന്‍റെ രണ്ടാം വിവാഹത്തിലെ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം. 

മകന്‍ റിതുരാജ് ആദ്യ ബന്ധത്തില്‍ ഉണ്ടായതാണ്. 2013 ല്‍ രണ്ടാമത്തെ ഭര്‍ത്താവിന്‍റെ മരണ ശേഷം ഇവര്‍ അധികം പുറത്തിറങ്ങാറില്ലായിരുന്നു. ഫ്‌ളാറ്റിലെ മറ്റുള്ളവരില്‍ നിന്നും എപ്പോഴും അകലം പാലിച്ചിരുന്നു. ഭര്‍ത്താവിന്‍റെ മരണശേഷം സഹാനിയെ മകന്‍ അമേരിക്കയിലേക്ക് കൊണ്ടു പോയി എങ്കിലും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ ഇന്ത്യയിലേയ്ക്കു തിരിച്ചു വരികയായിരുന്നു.

ഇനി അമേരിക്കയിലേയ്ക്ക് ഇല്ല എന്നും പറഞ്ഞു. തന്റെ ഫ്‌ളാറ്റില്‍ നിന്നും ആളുകള്‍ സാധനങ്ങള്‍ മോഷ്ടിക്കും എന്ന് എപ്പോഴും ഇവര്‍ സംശയിച്ചിരുന്നു. ഇതിനാല്‍ ഇവരുടെ വീട്ടില്‍ ജോലിക്കു വരാന്‍ ആളുകള്‍ മടിച്ചിരുന്നു. കുറച്ചു നാളുകളായി ഇവരേ പുറത്തേയ്ക്കു  കാണാതിരുന്നതിനാല്‍ മാനേജിംഗ് കമ്മറ്റിയിലുള്ളവര്‍ക്ക് അത്ഭുതമായിരുന്നു എങ്കിലും ഇവരും പോയി അന്വേഷിക്കാന്‍ ആരും തയാറായില്ല. 

അകലം പാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകനുമായി അവസാനമായി സംസാരിച്ചത് 2016 ഏപ്രില്‍ ആയിരുന്നു. അന്ന് തനിക്ക് വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നുണ്ട് എന്നും തന്നെ വൃദ്ധസദനത്തിലേയ്ക്കു മാറ്റണമെന്നും ആശ സഹാനി മകന്‍ റിതുരാജിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവസാനം സംസാരിച്ചതിനു ശേഷം അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കിട്ടത്തതിനെ തുടര്‍ന്നു ഒക്‌ടോബര്‍ 25 നു പോലീസില്‍ പരാതി നല്‍കി. 

അന്വേഷണത്തിന്റെ ഭാഗമായി പോലീസ് എത്തിയപ്പോള്‍ സഹാനി വൃദ്ധസദനത്തിലേയ്ക്കു മാറും എന്ന് അറിയിച്ചിരുന്നതായി പറയുന്നു. ഇക്കാര്യം പോലീസ് റിതു രാജിനെ അറിയിച്ചു. തുടര്‍ന്ന് 20126 ല്‍ തന്നെ റിതുരാജ് ഇന്ത്യയില്‍ എത്തി എങ്കിലും അമ്മയെ കാണാതെ മടങ്ങുകയായിരുന്നു. 

വിവാഹമോചന കേസുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നു എന്നും തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വീട്ടില്‍ തനിച്ചായിരുന്നു എന്നുമാണ് അമ്മയെ കാണാതെ മടങ്ങിയതിനു കാരണമായി റിതുരാജ് പറഞ്ഞത്. കുറെ മാസങ്ങളായി പണം അയക്കുന്നതും നിര്‍ത്തിരുന്നു. മൂന്നു മാസത്തോളമായി വൈദ്യുതി ബില്‍ അടക്കാതിരുന്നതിനാല്‍ ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ച നിലയിലായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉരുളലല്ല വേണ്ടത്, കെസിയും ചെന്നിത്തലയും സതീശനും ആർജവമുണ്ടെങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയണം: ശിവന്‍കുട്ടി
തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി