കനത്ത സുരക്ഷയില്‍ മദനിയുടെ മകന്റെ വിവാഹം

Published : Aug 09, 2017, 06:09 PM ISTUpdated : Oct 04, 2018, 05:32 PM IST
കനത്ത സുരക്ഷയില്‍ മദനിയുടെ മകന്റെ വിവാഹം

Synopsis

കണ്ണൂര്‍: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയുടെ മകന്റെ വിവാഹം കനത്ത സുരക്ഷയില്‍ തലശ്ശേരിയില്‍ നടന്നു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഇ.പി ജയരാജന്‍ എം.എല്‍.എ, കെ സുധാകരന്‍ തുടങ്ങിയവര്‍ മദനിക്കൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്തു. മകന്റെ വിവാഹത്തിന് ജി.എസ്.ടി നല്കി പങ്കെടുക്കേണ്ടി വന്ന പിതാവാണ് താനെന്നു ചടങ്ങില്‍ മദനി പറഞ്ഞു.

രാവിലെ ഏഴരയോടെയാണ് മദനി തലശ്ശേരിയില്‍ എത്തിയത്. കാത്തുനിന്ന പ്രവര്‍ത്തകരുടെ തിരക്കുകള്‍ക്കും പോലീസ്  സുരക്ഷ വലയത്തിനും  ഇടയില്‍ പുറത്തിറങ്ങാന്‍ മദനി ഏറെ പാടുപെട്ടു. തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. സി.പി.എം നേതാക്കള്‍ക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും മത-സാമുദായിക  നേതാക്കളും  ചടങ്ങിന് എത്തി. സമസ്ത ഇ.കെ. വിഭാഗം നേതാവ് സയ്യിദ് ജിഫ്രി തങ്ങളുടെ കാര്‍മികത്വത്തിലായിരുന്നു നിക്കാഹ്.  തനിക്ക് നേരെ തുടരുന്ന നീതി നിഷേധം വിവരിച്ചും പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞും നികാഹിന് മുന്‍പ് മദനി ഹൃസ്വ പ്രസംഗം നടത്തി.

അഴിയൂര്‍ സ്വദേശി ഇല്യാസിന്റെയും, സറീനയുടെയും മകളായ നിഹ്‍മത് ജബിനെയാണ് മകന്‍ ഉമര്‍ മുക്താര്‍ വിവാഹം ചെയ്തത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പി.ഡി.പി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. നാളെയാണ് മദനി കൊല്ലത്തേക്ക് മടങ്ങുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സം​ഗീത പരിപാടിക്ക് നേരെ കല്ലേറും അക്രമവും; പ്രശസ്ത ​ഗായകൻ ജെയിംസിന്റെ പരിപാടി റദ്ദാക്കി, ബംഗ്ലാദേശിൽ കലാകാരന്മാര്‍ക്ക് നേരെയും ആക്രമണം
സുഹാൻ എവിടെ? കളിക്കുന്നതിനിടെ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ, ചിറ്റൂരിൽ രാത്രിയിലും തെരച്ചിൽ