സിനിമയ്ക്ക് വേണ്ടി പിസ ഒൗട്ട്​ലെറ്റിൽ കവർച്ച; റിയാലിറ്റി ഷോ താരം പിടിയിൽ

Published : Jan 25, 2018, 02:44 PM ISTUpdated : Oct 04, 2018, 07:29 PM IST
സിനിമയ്ക്ക് വേണ്ടി പിസ ഒൗട്ട്​ലെറ്റിൽ കവർച്ച; റിയാലിറ്റി ഷോ താരം പിടിയിൽ

Synopsis

ദില്ലി: പിസ ഒൗട്ട്​ലെറ്റ്​ കവർച്ച നടത്തിയ കേസിൽ പിടിയിലായത്​ ശരീരസൗന്ദര്യ മത്സരത്തിലെ സംസ്​ഥാന ചാമ്പ്യനും റിയാലിറ്റി ഷോ താരവുമായ യുവാവ്​. കഴിഞ്ഞ ഡിസംബറിൽ ദ്വാരകയിലെ പിസ ഒൗട്ട്​ലെറ്റിൽ നിന്ന്​ മൂന്നര ലക്ഷം രൂപ കവർന്ന കേസിലാണ്​ 2014ലെ മിസ്​റ്റർ ഉത്തരാഖണ്ഡ്​ പട്ടം നേടിയ അദ്​നാൻ ഖാൻ പിടിയിലായത്​. ബോളിവുഡ്​ സ്വപ്​നങ്ങൾ സാക്ഷാത്​കരിക്കാൻ വേണ്ടിയാണ്​ ഖാൻ കവർച്ച നടത്തിയതെന്ന്​ പൊലീസ്​ പറയുന്നു.

ഒ​ട്ടെറെ റിയാലിറ്റി ഷോകളിൽ പ്രത്യക്ഷപ്പെട്ട 22കാരനായ ഖാന്​ ബോളിവുഡ്​ സംവിധായകനിൽ നിന്ന്​ ഒാഫറും ലഭിച്ചിരുന്നു. ത​ന്‍റെ ദൈനന്തിന ചിലവുകൾക്ക്​ കൂടുതൽ പണം ആവശ്യമായി വന്നതോടെ കാര്യങ്ങൾ മാറി. തുടർന്നാണ്​ പിസ ഒൗട്ട്​ലെറ്റിൽ നിന്ന്​ മൂന്നരലക്ഷം കവർന്നത്​.

ഖാന്‍റെ അറസ്​റ്റ്​ ദ്വാരക ഡി.സി.പി ശിബേഷ്​ സിങ്​ സ്​ഥിരീകരിച്ചു. ദ്വാരകക്ക്​ അടുത്തുള്ള ബസ്​സ്​റ്റാൻറിൽ നിന്ന്​ സ്​റ്റേഷൻ ഹൗസ്​ ഒാഫീസർ ജസ്​മൊഹീന്ദൻ സിങി​ന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ്​ അദ്​നാൻ ഖാനെ അറസ്​റ്റ്​ ചെയ്​തത്​.  

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം