പൈലറ്റുമാരിൽ ഒരാൾ ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. അന്തിമ റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയെന്ന് ഇറ്റാലിയൻ പത്രമായ കോറ്യ ഡെല്ല സേറ (Corriere della Sera)യിൽ പറയുന്നു

ദില്ലി: അഹമ്മദാബാദ് വിമാന അപകടത്തിൽ ​ഗുരുതര വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം രം​ഗത്ത്. പൈലറ്റുമാരിൽ ഒരാൾ ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫ് ചെയ്തതാണ് അപകടത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്. അന്തിമ റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയെന്ന് ഇറ്റാലിയൻ പത്രമായ കോറ്യ ഡെല്ല സേറ (Corriere della Sera) പാശ്ചാത്യ വൈമാനിക വിദഗ്ധരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്നാണ് പത്രം പറയുന്നത്. അതേസമയം, റിപ്പോർട്ടിൽ എഎഐബി(AAIB)യും വ്യോമയാന മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. അപകടത്തെ സംബന്ധിച്ച് അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.

YouTube video player