കാര്‍ നിന്നു കത്തി: ഭാര്യയെയും മക്കളെയും രക്ഷിച്ച യുവാവിന് ദാരുണാന്ത്യം

Published : Aug 13, 2017, 09:15 PM ISTUpdated : Oct 04, 2018, 07:25 PM IST
കാര്‍ നിന്നു കത്തി: ഭാര്യയെയും മക്കളെയും രക്ഷിച്ച യുവാവിന് ദാരുണാന്ത്യം

Synopsis

കോ​യ​മ്പത്തൂര്‍: ക​ത്തു​ന്ന കാ​റി​ൽ​നി​ന്നു ഭാ​ര്യ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മ​രി​ച്ചു. ബം​ഗ​ള​രു​വി​ൽ ആ​ഭ​ര​ണ​വ്യാ​പാ​രം ന​ട​ത്തു​ന്ന ദി​ലീ​പ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ബ​ന്ധു​വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ലേ​ക്കു വാ​ഹ​ന​മോ​ടി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കോ​യ​ന്പ​ത്തൂ​രി​ന​ടു​ത്ത് മ​ധു​ക്ക​ര​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ന്‍റെ എ​ൻ​ജി​നി​ൽ​നി​ന്നു തീ ​ഉ​യ​ർ​ന്ന ഉ​ട​ൻ ഇ​യാ​ൾ ഭാ​ര്യ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും, സീ​റ്റ് ബ​ൽ​റ്റ് ഇ​ട്ടി​രു​ന്ന​തി​നാ​ൽ ദി​ലീ​പി​ന് പു​റ​ത്തു​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ കാ​ർ പൂ​ർ​ണ​മാ​യി അ​ഗ്നി വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യ്ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പെരിയാറിന്‍റെ പേരു പറഞ്ഞ് കൊള്ളയടിക്കുന്ന ദുഷ്ടശക്തികൾ'; ഡിഎംകെയെ കടന്നാക്രമിച്ച് വിജയ്, കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം
തർക്കത്തെ തുടർന്ന് പെട്രോൾ പമ്പിന് തീയിടാൻ ശ്രമം; വാണിയംകുളം സ്വദേശികൾ അറസ്റ്റിൽ