സുഹൃത്തുമൊത്തുള്ള അവിഹിതം വീഡിയോയിൽ; ഭർത്താവ് കുട്ടികളുടെ മുന്നിൽവെച്ച് ഭാര്യയെ വെടിവെച്ചു

Published : Jan 29, 2019, 04:43 PM IST
സുഹൃത്തുമൊത്തുള്ള അവിഹിതം വീഡിയോയിൽ; ഭർത്താവ് കുട്ടികളുടെ മുന്നിൽവെച്ച് ഭാര്യയെ വെടിവെച്ചു

Synopsis

അമ്മയെ കൊല്ലരുതെന്ന് മക്കൾ കേണ് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാൻ വില്യം തയ്യാറാകാതെ തുടരെത്തുടരെ വെടിവെക്കുകയായിരുന്നു.

ഫ്ലോറി‍ഡ: സുഹൃത്തുമൊത്തുള്ള അവിഹിതബന്ധം കണ്ടെത്തിയതിനെ തുടർന്ന് മക്കളുടെ മുന്നിൽവെച്ച് ഭർത്താവ് ഭാര്യയെയും അവരുടെ മാതാപിതാക്കളെയും വെടിവെച്ചു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വില്യം ബ്രയൻ സ്റ്റിൽവെൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വില്യമിന്‍റെ അടുത്ത സുഹൃത്തും ഭാര്യയുമൊത്തുള്ള ലൈംഗിക ബന്ധത്തിന്‍റെ വീഡിയോ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം. വീഡിയോ കണ്ടെത്തിയതോടെ വില്യമും ഭാര്യയും വേർപിരിഞ്ഞു.ഭാര്യ മക്കളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. രാത്രിയോടെ മദ്യപിച്ച് എത്തിയ വില്യം, ഭാര്യയെയും മാതാപിതാക്കളെയും വെടിവെക്കുകയായിരുന്നു.

മക്കളുടെ മുന്നിൽവെച്ച് ഭാര്യയെയും മാതാപിതാക്കളെയും വില്യം വെടിവെച്ചു. അമ്മയെ കൊല്ലരുതെന്ന് മക്കൾ കേണ് പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാൻ വില്യം തയ്യാറാകാതെ തുടരെത്തുടരെ വെടിവെക്കുകയായിരുന്നു. ജീവൻ വേണമെങ്കിൽ ഇവിടെനിന്ന് ഓടി പോകാന്‍  മക്കളോട് ആക്രോശിച്ചുകൊണ്ടാണ് വില്യം ഭാര്യയെ വെടിവെച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്
തലസ്ഥാനത്ത് 82 കുപ്രസിദ്ധ ​ഗുണ്ടകൾ കരുതൽ തടങ്കലിൽ, ഓംപ്രകാശ് ഉൾപ്പെടെയുളളവർ പിടിയിൽ