ജനക്കൂട്ടം നോക്കി നില്‍ക്കേ പട്ടാപ്പകല്‍ യുവാവ് എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു

Published : Jul 07, 2017, 09:08 AM ISTUpdated : Oct 05, 2018, 02:06 AM IST
ജനക്കൂട്ടം നോക്കി നില്‍ക്കേ പട്ടാപ്പകല്‍ യുവാവ് എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു

Synopsis

ദില്ലി: ജനക്കൂട്ടം നോക്കി നില്‍ക്കെ ഇരുപത്തിരണ്ടുകാരിയായ യുവതിയെ തെരുവില്‍ യുവാവ് കുത്തിക്കൊന്നു. കിഴക്കന്‍ ദില്ലയിലെ ഷഹ്ദാറയില്‍ വ്യാഴാഴ്ചയാണ് സംഭവം. യുവതിയുടെ സുഹൃത്തായിരുന്ന ആദിലെന്ന യുവാവാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഫ്രാങ്ക്ഫ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എയര്‍ഹോസ്റ്റസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.

കുത്തേറ്റ ശേഷം തെരുവില്‍ കിടന്ന് രക്തം വാര്‍ന്നൊഴുകിയാണ് യുവതി മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇരുവരും തമ്മില്‍ സംസാരിച്ച കൊണ്ടിരിക്കെ വാക്കേറ്റമുണ്ടായി. പെട്ടന്ന് പ്രകോപിതനായ പ്രതി യുവതിയെ കുത്തി വീഴ്ത്തുകയായിരുന്നു. ഒന്നിലേറെ തവണ കുത്തേറ്റ യുവതി വഴിയരുകില്‍ രക്തം വാര്‍ന്നു കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. പ്രതി യുവതിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവമറിഞ്ഞ് പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും യുവതി മരണപ്പെട്ടിരുന്നു. രക്തം വാര്‍ന്നാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനമോഷണക്കേസിലടക്കം മുമ്പ് പ്രതിയായിട്ടുള്ളയാളാണ് ആക്രമി. സുഹൃത്തുക്കളായ ഇരുവരുടെയും ബന്ധം വഷളായതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു