വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Published : Jan 29, 2018, 10:58 AM ISTUpdated : Oct 05, 2018, 01:47 AM IST
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Synopsis

നാരങ്ങാനം: പെൺകുട്ടിയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. മേക്കൊഴൂർ പൊന്തനാലിൽ ഗോപിയുടെ മകൻ അജിത്കുമാറിനെയാണ് ഇന്നലെ രാവിലെ ഇളപ്പുങ്കൽ ഭാഗത്തെ പെൺകുട്ടിയുടെ വീടിന്‍റെ പൂമുഖത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇരുപത്തിയൊമ്പത് വയസുകാരനായ ഇയാളുടെ വിവാഹ അഭ്യര്‍ത്ഥന പെണ്‍കുട്ടി തള്ളിയതാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.

 ഇയാൾ എത്തിയതെന്നു കരുതുന്ന കാർ വീടിനു സമീപത്തെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.  വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അജിത്കുമാർ പലതവണ  പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നത്രേ. പെൺകുട്ടിയുടെ ഫോണിലേക്കു നിരന്തരം വിളിക്കുന്നതു കാരണം വീട്ടുകാർ കഴിഞ്ഞ ദിവസം നമ്പർ ബ്ലോക്ക് ചെയ്തിരുന്നു.  വീട്ടുകാരുടെ എതിർപ്പിൽ പ്രകോപിതനായി രാത്രിയിലെത്തി ആത്മഹത്യ ചെയ്തതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം; വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകൾ, അനുമതി തേടിയ ഷിപ്പിംഗ് കമ്പനികളെ മടക്കി വിഴിഞ്ഞം
22,000 രൂപ തിരിച്ചടച്ചിട്ടും വീണ്ടും പണം ചോദിച്ച് ഭീഷണി, ഇതോടെ വിഷ്ണു നാ‌ടുവിട്ടു; ആപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ്