20 ലക്ഷം രൂപ സ്ത്രീധനത്തിനായി സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റായി അഭിനയിച്ചു; അവസാനം പെട്ടത് ഇങ്ങനെ

Published : Feb 22, 2019, 09:32 AM IST
20 ലക്ഷം രൂപ സ്ത്രീധനത്തിനായി സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റായി അഭിനയിച്ചു; അവസാനം പെട്ടത് ഇങ്ങനെ

Synopsis

പെണ്‍കുട്ടിയും ശങ്കറും തമ്മില്‍ സംസാരിച്ച് തുടങ്ങിയതോടെയാണ് കള്ളങ്ങള്‍ പൊളിഞ്ഞ് വീണത്. ഓരോ ദിവസവും മാറി മാറി ജോലി ചെയ്യുന്ന വകുപ്പുകള്‍ പറഞ്ഞതോടെ പെണ്‍കുട്ടിക്ക് സംശയമായി

പാറ്റ്ന: സ്ത്രീധനം ലഭിക്കുന്നതിനായി സര്‍ക്കാര്‍ ജോലിയുണ്ടെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹിതനാകാന്‍ നോക്കിയ ആള്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ്  ആയി അഭിനയിച്ച് 20 ലക്ഷം രൂപയും ഒരു ആഡംബര വാഹനവും അടങ്ങുന്ന സ്ത്രീധനം സ്വന്തമാക്കാന്‍ ശ്രമിച്ച ശിവശങ്കറിനെയാണ് ബീഹാറിലെ സചിവല്യ പൊലീസ് പിടികൂടിയത്.

ബങ്കാ ജില്ലയില്‍ താമസിക്കുന്ന ശിവശങ്കര്‍ ജമാല്‍പൂരിലുള്ള ഒരു കുടുംബത്തെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ ജോലിയാണെന്നും സെക്രട്ടറിയേറ്റിലാണെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലായി വിവാഹത്തിന്‍റെ അടുത്ത് വരെ കാര്യങ്ങള്‍ എത്തിയത്.

പെണ്‍കുട്ടിയും ശങ്കറും തമ്മില്‍ സംസാരിച്ച് തുടങ്ങിയതോടെയാണ് കള്ളങ്ങള്‍ പൊളിഞ്ഞ് വീണത്. ഓരോ ദിവസവും മാറി മാറി ജോലി ചെയ്യുന്ന വകുപ്പുകള്‍ പറഞ്ഞതോടെ പെണ്‍കുട്ടിക്ക് സംശയമായി. ഇതോടെ കാര്യങ്ങള്‍ വീട്ടില്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സെക്രട്ടറിയേറ്റിലെത്തി ശങ്കറിനോട് സംസാരിച്ചപ്പോള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്ന് അവരോട് പറഞ്ഞു.

എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ചതി പുറത്ത് വന്നത്. ഇതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം തീരുമാനിക്കുകയും ശങ്കറിന് വസ്ത്രങ്ങളും ചില സമ്മാനങ്ങളും ഇതിനകം നല്‍കിയരുന്നതായി പൊലീസ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം